നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

ചോദ്യപേപ്പർ ചോർച്ച വിഷയം അതീവ ഗൗരവതരമെന്നും,രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേട് ഇല്ലാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി രൂപീകൃതമായ ശേഷം എല്ലാ പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു
. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടക്കേണ്ടതായുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റ് അംഗങ്ങളും പ്രതിപക്ഷവും നടത്തുന്ന സമരത്തെ ക്രൂരമായാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭയാണെന്നും മന്ത്രി റോജി.എം.ജോൺ പറഞ്ഞു. വിഷയത്തിൽ എഐസിസിയുടെ നിർദ്ദേശപ്രകാരം ചെന്നൈയിൽ ഉൾപ്പടെ വാർത്താ സമ്മേളനം നടത്തീയിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ നീതി ലഭിക്കും വരെ സമരം തുടരും.ഡൽഹിയിലെത്തി സമരത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha

























