മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി . മുത്താമ്പി എംസിഎഫിൽ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾക്ക് ഇടയിലാണ് ഇത് കാംഡെത്തിയത്.
പ്ലാസ്റ്റിക് ചാക്കിൽ പെരുമ്പാമ്പിനെ കെട്ടിവച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പെരുമ്പാമ്പ് ചാക്കിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടിയത് . മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചതെന്നും തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതിരുന്നതെന്നും ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha

























