Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..

24 JULY 2026 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി

എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..

പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....

പി എസ് പ്രശാന്തിനെ ഇന്നലെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിനുള്ള കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു. റവന്യു ദേവസ്വം സെക്രട്ടറിയുമായി ഒരാഴ്ചയായി ഇതു സംബന്ധിച്ച് മന്ത്രി മുരളി കൂടിയാലോചനകൾ തുടങ്ങിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നതിൽ അനൗചിത്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയതോടെ മുരളി ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു .ഇടതുമുന്നണി സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘം സി പി എമ്മുകാരെ സഹായിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. 

 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ തുറന്നു പറഞ്ഞു. കേസില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍, അന്വേഷണ പുരോഗതിയില്‍ സര്‍ക്കാരിന്റെ അതൃപ്തി ഹൈക്കോടതിയെ അറിയിക്കും. അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ പോലീസ് സംഘം വിവരമറിയുമെന്ന് ചുരുക്കം.  മുരളി കാത്തിരിക്കുന്നത് കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന ദിവസമാണ് .

 

അന്നും അന്വേഷണ സംഘം കോടതിയിൽ സമയം ചോദിച്ചാൽ മിന്നൽ മുരളിയുടെ യഥാർത്ഥ മുഖം കേരളം കാണും. കാരണം മുരളി അത്രയേറെ അസ്വസ്ഥനാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ സിപിഎം പൂർണമായും കൈവിട്ടു. . അറസ്റ്റിനുപിന്നാലെയുള്ള നേതാക്കളുടെ പ്രതികരണങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തേ എ പത്മകുമാറിന്റെ അറസ്റ്റിനുപിന്നാലെ വ്യക്തമായ നടപടികളിലേക്ക് പാർട്ടി കടക്കാത്തതിൽ കൈപൊള്ളിയ അനുഭവമാണ് ഇത്തരമൊരു നിലപാടിന് കാരണമെന്നാണ് കരുതുന്നത്. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതിരുന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ തന്നെ വിലയിരുത്തൽ.

 

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന, ജില്ലാ നേതാക്കളെ ഇക്കാര്യമുയർത്തി പാർട്ടി അംഗങ്ങൾ നിറുത്തിപ്പൊരിച്ചിരുന്നു.പ്രശാന്തിന്റെ അറസ്റ്റ് രാഷട്രീയപ്രേരിതമാണെന്ന വാദം ആദ്യം തള്ളിയത് മുതിർന്ന സി പി എം  നേതാവ് ഇപി ജയരാജനായിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമായി കാണുന്നില്ലെന്നും നിയമം നിമയത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രശാന്ത് ദേവസ്വംബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ദേവസ്വം മന്ത്രിയായിരുന്ന വിഎൻ വാസവനും ഇതേ നിലപാടാണ് സ്വീകരിച്ചത്. അറസ്റ്റ് വിഷയത്തിൽ പ്രതികരിക്കാൻ പാർട്ടി ജനററൽ സെക്രട്ടറി തയ്യാറായതുമില്ല.പത്തുവർഷം സംസ്ഥാനം ഭരിച്ച പിണറായി സർക്കാർ നിയമിച്ച അഞ്ച് ദേവസ്വംബോർഡ് പ്രസിഡന്റുമാരിൽ മൂന്നുപേർ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് പാർട്ടിയെ വലിയരീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ശബരിമല വിഷയത്തിൽ കരുതലോടെ നീങ്ങിയില്ലെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇതിനകംതന്നെ സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്. ഇതും പ്രശാന്തിനെ കൈവിടാൻ കാരണമായെന്നാണ് വിലയിരുത്തുന്നത്.കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പ്രശാന്തിന് ഉടൻതന്നെ ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനം നൽകിയതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുൾപ്പെടെ എതിർപ്പുണ്ടായിരുന്നു. പാർട്ടിമാറിവന്ന ഉടൻ മറ്റാർക്കും ഇത്രവലിയ സ്ഥാനം നൽകുന്ന രീതി സിപിഎമ്മിലുണ്ടായിരുന്നില്ല. കമ്മിറ്റികളിൽ ഉൾപ്പെടെ പലരും ഈ വിഷയം ഉയർത്തിയെങ്കിലും അതിന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമവും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന ആക്ഷേപവും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയർന്നിരുന്നു.

 

ഇന്നലെ രാവിലെയാണ് തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊല്ലത്ത് എത്തിച്ചശേഷമാണ് അറസ്റ്റ്പ്രശാന്തിനു പുറമെ തിരുവാഭരണ കമ്മീഷണറായിരുന്ന റെജിലാൽ, ബോർഡ് അംഗം അജി കുമാർ എന്നിവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിനു പിന്നിൽ സർക്കാറിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ച് പ്രശാന്ത് ഇന്ന് രാവിലെ ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സത്യസന്ധമായി പ്രവർത്തിക്കുകയും 2019ലെ ശബരിമല സ്വർണക്കൊള്ള പുറത്തുവരാൻ നിമിത്തമാവുകയും ചെയ്ത ബോർഡിനെ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുകയാണെന്നാണ് കുറിപ്പിലുള്ളത്.2025ലെ സ്വർണപ്പാളി കടത്തലുമായി ബന്ധപ്പെട്ട് അന്നത്തെ ഭരണസമിതിക്കെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.

 

എന്നാൽ പ്രത്യേക കേസായി ഇതിനെ പരിഗണിക്കുന്നതിനു പകരം 2019ലെ സ്വർണക്കൊള്ളയുടെ തുടർച്ചയായി അന്വേഷിക്കാനാണ് എസ്.ഐ.ടി തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട മൂന്ന് പ്രതികളെയാണ് ഇന്നലെ  അറസ്റ്റ് ചെയ്തത്.അതും മുരളി വടിയെടുത്ത ശേഷം. പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പച്ചക്കൊടി കാട്ടിയിരുന്നു. ഇല്ലെങ്കിൽ മുരളി കിടത്തിപൊറുപ്പിക്കില്ലെന്ന് ചെന്നിത്തലക്ക് നന്നായറിയാം. മുരളി പരസ്യവിമർശനം തുടങ്ങും മുമ്പ് വിഷയം കൈകാര്യം ചെയ്യാൻ ഡി ജി പിക്ക് ചെന്നിത്തല നിർദ്ദേശം നൽകി.എന്നാൽ പ്രശാന്തിന്റെ അറസ്റ്റിന് ശേഷവും പോലീസിനെ അതിരൂക്ഷമായ ഭാഷയിലാണ് മുരളി വിമർശിച്ചത്. പോലീസിനെ വിമർശിക്കുക എന്നാൽ സർക്കാരിനെ വിമർശിക്കുക എന്നാണർത്ഥം. 

 

കോടതി ഇടപെടൽ മൂലം ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കുന്നില്ല. ഇത് സ്വർണക്കൊള്ള നടത്തിയവർക്ക് രക്ഷപ്പെടുന്നതിന് സഹായകമാകും. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം. തീരുമാനമെടുക്കാൻ അധികാരം വേണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. ഒരുവശത്ത് കോടതി, മറുവശത്ത് ബോർഡ് എന്ന നിലയാണ്. താഴമൺ തന്ത്രി സംശയമുനയിലാണ്. തന്നെ തന്ത്രി സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. ബോർഡ് തീരുമാനം കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ല.

കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ്, തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പിഎസ് പ്രശാന്ത് വ്യാഴാഴ്ച രാവിലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കവേ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രശാന്തിനെ ആദ്യം ചോദ്യം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. അന്നത്തെ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടാകാം എസ്‌ഐടിയുടെ ഇപ്പോഴത്തെ നടപടിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.എസ്‌ഐടി ഉദ്യോഗസ്ഥരെ വിളിച്ചോ, അഭിപ്രായങ്ങള്‍ തേടിയോ, നിര്‍ദ്ദേശങ്ങള്‍ നല്‍കിയോ സര്‍ക്കാര്‍ അന്വേഷണത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലുള്ള സര്‍ക്കാരിന്റെ അതൃപ്തി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രശാന്തിനെതിരെയുള്ള എസ്‌ഐടി നടപടിയോടെ, കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇനി എല്‍ഡിഎഫിന് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2019ല്‍ ഇലക്ട്രോപ്ലേറ്റിങ്ങിനായി കൊണ്ടുപോയതിന് ശേഷം ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളില്‍ നിന്നും ശ്രീകോവിലിന്റെ കട്ടിളകളില്‍ നിന്നും സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എസ്‌ഐടി അന്വേഷിക്കുന്നത്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന 2025ല്‍ നടന്ന സമാനമായ ഇലക്ട്രോപ്ലേറ്റിങ് പ്രവൃത്തികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എസ്‌ഐടി അടുത്തിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2023 മുതല്‍ 2025 വരെയാണ് പ്രശാന്ത് ബോര്‍ഡിനെ നയിച്ചിരുന്നത്. 2025 സെപ്റ്റംബറിലെ ഇലക്ട്രോപ്ലേറ്റിങ് വേളയില്‍ സ്വര്‍ണം കവര്‍ന്നതായുള്ള ആരോപണത്തിലെ അന്വേഷണവും ദ്വാരപാലക വിഗ്രഹ കേസുമായി കൂട്ടിച്ചേര്‍ത്തതായി കോടതിയില്‍ എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്.

 

അതായത് പ്രശാന്തിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് ചുരുക്കം. ഇത്രയും തെളിവുണ്ടായിട്ടും മുരളി വടിയെടുക്കുന്നതുവരെ മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് അറിയേണ്ടത്. ഇടതു സർക്കാർ രൂപീകരിച്ച അന്വേഷണ സംഘത്തിന് അവരെ തന്നെ കസ്റ്റഡിയിലെടുക്കുന്നതിൽ വിമുഖത ഉണ്ടായിരുന്നിരിക്കാം. ഇല്ലെങ്കിൽ ഇടതുനേതാക്കൾ അന്വേഷണ സംഘത്തിൽ സമ്മർദ്ദം ചെലുക്കുന്നുണ്ടാവാം. ഇക്കാര്യം മുരളി മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹം ആദ്യം മുതൽ തുറന്നടിച്ചത്. മുമ്പ് പ്രശാന്ത് ഇങ്ങനെയൊന്നുമായിരുന്നില്ല.  ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിരാശയും അമർഷവും ഉണ്ടെന്ന്   തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായിരിക്കെ പി.എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ ഭക്തർക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്കയെന്നും പിഎസ്‍ പ്രശാന്ത് തുറന്നടിച്ചു.

 

ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണ്.  ഭക്തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ പേടിയാണെന്നും  ദൈനംദിന കാര്യം ചെയ്യാൻ തനിക്കും പേടിയുണ്ടെന്നും പിഎസ്‍ പ്രശാന്ത്  പറഞ്ഞു. മറ്റ് ക്ഷേത്രങ്ങൾക്ക് ഒന്നും ഇല്ലാത്ത തടസം ശബരിമലയിലുണ്ട്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസ്സം നിൽക്കുകയാണ്. ആരാണ് തടസം എന്ന് താൻ പറയുന്നില്ലെന്നും സ്വര്‍ണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിൽ ഏത് അന്വേഷണവും നടക്കട്ടയെന്നനും എല്ലാം സുതാര്യമാണെന്നും പിഎസ്‍ പ്രശാന്ത്  പറഞ്ഞു. ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണ്ണപ്പാളി അറ്റകുറ്റപണിക്കായി ഇളക്കി സംഭവത്തിലെയും ആഗോള അയ്യപ്പ സംഗമത്തിലെയും കോടതി ഇടപെടലുകള്‍ക്കിടെയാണ് ദേവസ്വം പ്രസിഡന്‍റിന്‍റെ കടുത്ത നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണം പുറത്തുവരുന്നത്.

 

കത്യമായ മാനദണ്ഡ പ്രകാരമാണ് ദ്വാരപാലകരുടെ സ്വര്‍ണ്ണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്ക് അയച്ചത്. മുമ്പ് സ്വര്‍ണം ഒട്ടിക്കുകയായിരുന്നു പിന്നീടാണ് ഇലക്ട്രോ പ്ലേറ്റിങ് ആയത്. അതിലെ സംശയമാണ് പ്രശ്നത്തിനിടയാക്കിയത്. ഇപ്പോള്‍ ദര്‍ശനത്തിന് വരുന്നതിന് ആളുകള്‍ക്ക് ഭയമാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. എങ്ങനെയാണ് ദൈന്യംദിന വികസനം കൊണ്ടുപോകുകയെന്നതിൽ തനിക്കും പേടിയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കയും ഉണ്ടാകാൻ പാടില്ല. അതിനായി ഒരു രൂപരേഖ ഉണ്ടാകണം. ഇല്ലെങ്കിൽ ദൈന്യംദിന കാര്യങ്ങള്‍ നടത്തി മുന്നോട്ടുപോകാൻ തടസ്സമായിരിക്കും. ബഹുമാനപ്പെട്ട കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഒരു പുകമുറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് രാഷ്ട്രീയമാണ്. അതിന്‍റെ പേരിൽ തങ്ങളെയൊക്കെ അപമാനിക്കാനാണ് ശ്രമം.

ദേവസ്വം ബോര്‍ഡിന്‍റെ കൈകള്‍ ശുദ്ധമാണെന്നും വീഡിയോയടക്കം ചിത്രീകരിച്ചാണ് സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. ഇത്രയധികം ഡയലോഗുകൾ കാച്ചിയ പ്രശാന്താണ് ഇപ്പോൾ അറസ്റ്റിലായത്. ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന്  അന്നത്തെ സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ  റിപ്പോർട്ട് നൽകിയിരുന്നു.  ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിലാണ് ദേവസ്വം കമ്മീഷണർ ഇക്കാര്യമറിയിച്ചത്.  ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചെങ്കിലും ജുഡീഷ്യൽ ഓഫീസർ നൽകിയ റിപ്പോർട്ട് റിപ്പോർട്ട് ഹൈക്കോടതി ഗൗരവമായി എടുത്തു

 

ശ്രീകോവിലിന്‍റെ ഇടത്തും വലത്തുമുള്ള ശിൽപങ്ങളിലെ പാളിയാണ് ഇളക്കിയത്. കോടതിയുടെ അനുമതിയോടെ സന്നിധാനത്ത് മാത്രമേ സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളൂ എന്നാണ് ഹൈക്കോടതി ബെഞ്ച് നിർദേശം. അത് പാലിക്കാത്തത് ഗുരുതര വീഴ്ച എന്ന് കാട്ടിമാണ്  കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. അതേസമയം ദ്വാരപാലക ശില്‍പങ്ങൾക്ക് കേടു പാടുണ്ടെന്നും അടുത്ത മണ്ഡലകാലത്തിനു മുൻപ് അത് പരിഹരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.മങ്ങലും കുത്തുകളും കാൽ ഭാഗത്ത് പൊട്ടലുമുണ്ട്. ബോർഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലൻസും അടക്കമാണ് പാളി ഇളക്കിയത്. അതിന് സ്പെഷൽ കമ്മിഷണറുടെ അനുമതി വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

 

സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയുടെ പ്രതിനിധിയാണെന്ന കാര്യം മറന്നു കൊണ്ടാണ് പ്രസിഡന്റ് ഇത്തരത്തിൽ  സംസാരിച്ചത്. ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി ഹൈക്കോടതിരംഗത്തെത്തിയത് ഇതേ സമയത്താണ് .  പരിപാടിയുടെ നടത്തിപ്പിൽ സുതാര്യതയുണ്ടാവണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാകാൻ ഇത്തരം പരിപാടികൾ ആവശ്യമുണ്ടോയെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രൻ, വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെ‍ഞ്ച് വാക്കാല്‍ ചോദിച്ചു. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ദേവസ്വം ബോർഡ്‌ ആണ് സംഘടിപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

 

പരിപാടി നടക്കുന്ന സ്ഥലത്തെ ക്രമസമാധാനം, അവിടുത്തെ അടിസ്ഥാന വികസനം തുടങ്ങിയ കാര്യങ്ങിൽ മാത്രമേ സർക്കാരിന് പങ്കുള്ളൂ. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും സർക്കാര്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമം എന്ന് ഇതിനെ വിളിക്കുന്നത് കോടതി ആരാഞ്ഞു. ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും ശബരിമലയിൽ മാത്രമാണോ ഈ പരിപാടി? ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മിൽ എന്താണു ബന്ധമെന്നും കോടതി ചോദിച്ചു.പെരിയാർ കടുവ സങ്കേതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാലിക്കേണ്ടതുണ്ടെന്നു ദേവസ്വം ബോർഡ് ഉറപ്പാക്കണം.ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് എങ്ങനെയാണു, പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും എങ്ങനെയാണു തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും മറുപടി അറിയിക്കണമെന്നു കോടതി നിർദേശിച്ചു.

 

4 കോടി രൂപ സർക്കാര്‍ ഖജനാവിൽ നിന്ന് മുടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയ പരിപാടിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ മാതൃകയിൽ പരിപാടികൾ നടത്താൻ ഭാവിയിൽ പല മതസ്ഥാപനങ്ങൾക്കും ഇത് പ്രേരണയാവുമെന്നും ഹർജിക്കാരൻ ആരോപിച്ചു.കോടതിയുടെ അനുമതിയില്ലാതെ സ്വർണപാളികൾ ഇളക്കിയതിൽ   ദേവസ്വം വകുപ്പിന്റെ അനുമതിയുണ്ടെന്നും മനസിലിക്കുന്നു. എന്നാൽ ദേവസ്വം വകുപ്പ് ഇത് സമ്മതിച്ചിട്ടില്ല. ശബരിമലയുടെ കാര്യങ്ങൾ നോക്കേണ്ടത് ദേവസ്വം ബോർഡാണെന്നാണ് സർക്കാർ പറയുന്നത്. അതായത് ഹൈക്കോടതിയിൽ  ചോദ്യങ്ങളുയർന്നാൽ മറുപടി പറയേണ്ടിവരുന്നത്  ദേവസ്വം ബോർഡായിരിക്കും. അതാണ് പ്രശാന്തിന് വിനയായത്. ദേവസ്വം കമ്മീഷണർ നൽകിയ റിപ്പോർട്ടാണ് പ്രശാന്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്. ഇനിയുമത് സമർപ്പിച്ചില്ലെങ്കിൽ എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (4 minutes ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (26 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (31 minutes ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (38 minutes ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (57 minutes ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (3 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (3 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (3 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (3 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (4 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (4 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (4 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (5 hours ago)

Malayali Vartha Recommends