പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..

ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ രംഗത്തെത്തി. മലയാള ചലച്ചിത്ര ലോകത്ത് നിന്ന് മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ മമ്മൂട്ടി വ്യക്തമാക്കി. അവരുടെ ശബ്ദം കേൾക്കാനും അവരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും ഭരണകൂടം തയ്യാറാകണം.
മാനുഷികതയ്ക്കാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ സ്ഥാനം നൽകേണ്ടത്.നമ്മുടെ യുവതലമുറയ്ക്ക് സമാധാനപരമായി പ്രതിഷേധിക്കാനും ചോദ്യങ്ങൾ ചോദിക്കാനും അവകാശമുണ്ടെന്നും, പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കുമാണ് എന്നും മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാനുഷികത.
അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും,ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം.
മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടട്ടെ. എന്ന് മഞ്ജു വാരിയർ സോഷ്യൽ മീഡിയയിൽ കുറിച്ചുഅതേസമയം, പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ആലിയ ഭട്ടും രംഗത്തെത്തി.
https://www.facebook.com/Malayalivartha

























