അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

യോഗ്യത നേടി പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ കേരളത്തിലെ യുവാക്കൾ നേരിടുന്ന വലിയ അനീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ.
അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. പ്രതീക്ഷ നൽകി യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന സമീപനം അവസാനിപ്പിച്ച് ഒഴിവുകൾ അടിയന്തരമായി നികത്താൻ സർക്കാർ തയ്യാറാകണം.
എൽ.ഡി.എഫ്. ഭരണകാലത്ത് പി.എസ്.സി. ഉദ്യോഗാർഥികളോട് സ്വീകരിച്ച അവഗണനയും അനാസ്ഥയും ഇപ്പോൾ യു.ഡി.എഫ്. സർക്കാരും തുടരുകയാണ്. ഭരണം മാറിയെങ്കിലും ഉദ്യോഗാർഥികളുടെ ദുരിതത്തിന് മാറ്റമില്ല. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണ്. ഈ വിഷയത്തിൽ ഇടതും വലതും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
പി.എസ്.സി. പരീക്ഷാ നടപടികളെയും റാങ്ക് ലിസ്റ്റുകളെയും ചൊല്ലി മുൻകാലങ്ങളിൽ ഉയർന്ന ഗുരുതരമായ വിവാദങ്ങളുടെ സത്യാവസ്ഥ പൂർണമായും പുറത്തുകൊണ്ടുവരണം. യുവാക്കളുടെ ഭാവിയെ ബാധിച്ച എല്ലാ വിഷയങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. അധികാര രാഷ്ട്രീയം കൊണ്ട് പി.എസ്.സി. സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കരുത്.
https://www.facebook.com/Malayalivartha

























