നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ ശക്തരാണ്.. അവസാന നിമിഷം പങ്കുവെച്ച സ്റ്റാറ്റസ് എല്ലാം വ്യക്തമാക്കി! കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ ഷെറിന്‍ സെലിന്‍ ജീവനൊടുക്കിയത് വീഡിയോ കോളിനിടെ... മുറിയില്‍ നിന്ന് കണ്ടെത്തിയത് ഹോര്‍മോണ്‍ ഗുളികകളുടെ അവശിഷ്ടങ്ങള്‍...

കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 27കാരിയായ ഷെറിന്‍ സെലിന്‍ മാത്യു ആലപ്പുഴ സ്വദേശിനിയാണ്. പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഷെറിന്റെ മരണത്തില്‍ നിരവധി സുഹൃത്തുക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഷെറിന്‍ സെലിന്‍ ജീവനൊടുക്കിയത് വീഡിയോ കോളിനിടെയെന്ന് സുഹൃത്തുക്കള്‍. എന്നാല്‍ ആരെയാണ് ഷെറിന്‍ വിളിച്ചതെന്ന് വ്യക്തമല്ല. ഹോര്‍മോണ്‍ ഗുളികകളുടെ അവശിഷ്ടങ്ങള്‍ മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസികമായി പ്രയാസം അനുഭവിക്കുന്നത് വ്യക്തമാക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ ശക്തരാണെന്ന് അര്‍ഥം വരുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഷെറിന്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മനോവിഷമം ഉണ്ടെന്ന് ഉറപ്പിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha