Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

പഠിക്കുക പഠിപ്പിക്കുക എന്നതാവണം അധ്യാപക മുദ്രാവാക്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി;സംസ്ഥാനത്ത് എല്‍.പി വിഭാഗം അധ്യാപക പരിശീലനങ്ങള്‍ക്ക് തുടക്കം

17 MAY 2022 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പഠിക്കുക പഠിപ്പിക്കുക എന്നതാവണം അധ്യാപക മുദ്രാവാക്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സ്പോലെ കൂടുതല്‍ അറിവ് സ്വീകരിച്ചു കൊണ്ടും അവ പകര്‍ന്ന് നല്‍കിയുമാകണം വരും തലമുറയെ ചിട്ടപ്പെടുത്തിയെടുക്കാൻ. അതിന് അധ്യാപക സംഗമം ഉപകരിക്കട്ടെയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.പൂജപ്പുര ഗവ. യു.പി. സ്കൂളില്‍ എല്‍.പി വിഭാഗം അധ്യാപക സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.    പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന അധ്യാപക സംഗമങ്ങളില്‍ കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച വികാസ വിടവുകള്‍ പരിഹരിച്ച് സമഗ്രവികാസത്തിനുതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ പ്രാപ്തമായ പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യാപകര്‍ മികച്ച പഠിതാക്കളായി മാറുവാനും അറിവുകള്‍ പരസ്പരം പകരാനും അധ്യാപക സംഗമങ്ങള്‍ ഉപകരിക്കട്ടെയെന്നും അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവച്ച അക്കാദമികാശയങ്ങള്‍ വിദ്യാലയങ്ങളില്‍ വിടരട്ടെയെന്നും മന്ത്രി ആശംസിച്ചു.    തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കോവിഡ് കാരണം രണ്ടു വര്‍ഷക്കാലമായി അക്കാദമിക മേഖലയില്‍ ഉണ്ടായ വിദ്യാഭ്യാസ പ്രക്രിയകളിലെ വിടവുകള്‍ തിരിച്ചുപിടിക്കുക, ഔപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജവും ഒഴുക്കും പുന:സ്ഥാപിക്കുക എന്നിവയും അധ്യാപക സംഗമത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളില്‍പ്പെടുന്നവയാണെന്ന് സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍ സുപ്രിയ ചടങ്ങിന് സ്വാഗതമാശംസിച്ച് പറഞ്ഞു . എല്ലാ വിഭാഗം കുട്ടികളെയും വിശിഷ്യാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്തുള്ള വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അധ്യാപക സംഗമങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജയപ്രകാശ് പറഞ്ഞു.   എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ തയാറാക്കിയ മൊഡ്യൂള്‍ അനുസരിച്ച് സമഗ്രശിക്ഷാ കേരളമാണ് സംസ്ഥാനത്ത് മെയ് 10 മുതല്‍ അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്. 79,584 എല്‍.പി. വിഭാഗം അധ്യാപകര്‍ അധ്യാപക പരിശീലനങ്ങളില്‍ പങ്കെടുക്കുന്നു. 672 കേന്ദ്രങ്ങളിലാണ് അധ്യാപക പരിശീലന സംഗമങ്ങള്‍ നടക്കുന്നത്. അധ്യാപക സംഗമങ്ങളില്‍ റസിഡന്‍ഷ്യല്‍ രീതിയിലും നോണ്‍ റസിഡന്‍ഷ്യല്‍ രീതിയിലും പരിശീലന പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.        അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകളും നൂതന തന്ത്രങ്ങളും അറിവുല്പാദനത്തിന് പ്രയോജനപ്പെടുന്നതരത്തിലുമുള്ള സവിശേഷ പദ്ധതി പ്രര്‍ത്തനങ്ങളാണ് അധ്യാപക സംഗമങ്ങളില്‍ നടപ്പിലാക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ തിരുവനന്തപുരം ഡി.ഡി.ഇ എസ്.സന്തോഷ്കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജവാദ്, തിരുവനന്തപുരം ഡി.പി.സി ബി.ശ്രീകുമാരന്‍, സൗത്ത് ബി.പി.സി എ നജീബ്, പി.ടി.എ പ്രസിഡന്‍റ് മഹേഷ്കുമാര്‍, പ്രധാന അധ്യാപകന്‍ മാത്തുണ്ണി തുടങ്ങിയവര്‍ സന്നിഹിതരായി.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (7 minutes ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (12 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (2 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (2 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (2 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (3 hours ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (3 hours ago)

Malayali Vartha Recommends