തിക്കും തിരക്കും, സംസ്ഥാനത്ത് പുതുതായി 175 മദ്യശാലകൾ...! ഏറ്റവും കൂടുതല്‍ സാംസ്കാരിക നഗരിയായ തൃശൂരിൽ...! പിന്നാലെ തിരുവനന്തപുരവും ആലപ്പുഴയും, ബെവ്‌കോ സര്‍ക്കാരിന് കൈമാറിയ പട്ടിക ഇങ്ങനെ....

സംസ്ഥാനത്ത് പുതുതായി 175 മദ്യശാലകൾ തുറക്കാനാണ് ബെവ്‌കോ സർക്കാരിനോട് ശുപാര്‍ശ ചെയ്തത്. തിരക്ക് കണക്കിലെടുത്താണ് പുതുതായി മദ്യശാലകള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത്.ഇതിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ തുറക്കുന്നത് സാംസ്കാരിക നഗരിയായ തൃശൂരിലാണ്. 22 എണ്ണമാണ് തൃശൂർ ജില്ലയിൽ ആരംഭിക്കുക.
ജനസാന്ദ്രത കണക്കിലെടുത്ത് നഗരത്തില്‍ 91 മദ്യക്കടകളും ഗ്രാമങ്ങളില്‍ 84 മദ്യകടകളും തുടങ്ങുന്നതിനുള്ള പട്ടികയാണ് ബെവ്‌കോ സര്‍ക്കാരിന് കൈമാറിയത്. തൃശൂരിന് പിന്നാലെ ഏറ്റവും കൂടുതൽ മദ്യശാലകൾ ആരംഭിക്കുന്നത് തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ്. തിരുവനന്തപുരത്ത് 22 എണ്ണവും ആലപ്പുഴയില്‍ 21 എണ്ണവും തുടങ്ങാനാണ് ശുപാര്‍ശ.
എന്നാല്‍ ഇതില്‍ എത്രയെണ്ണം തുടങ്ങുമെന്നോ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല.തിരുവനന്തപുരം 22, കൊല്ലം 18, പത്തനംതിട്ട 6, ആലപ്പുഴ 21, കോട്ടയം 9, ഇടുക്കി 6, എറണാകുളം 11, തൃശൂര്‍ 23, പാലക്കാട് 14, മലപ്പുറം 12, കോഴിക്കോട് 12, വയനാട് 5, കണ്ണൂര്‍ 11, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് പുതുതായി തുടങ്ങുന്ന മദ്യശാലകള്‍.
കോര്‍പറേഷനുകളില്‍ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂര്‍ (2), കണ്ണൂര്‍ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്. മുനിസിപ്പാലിറ്റികളില്‍ കാസര്‍കോട് (2), പഞ്ചായത്തുകളില്‍ തിരുവനന്തപുരത്തെ കുന്നത്തുകാല്‍ (2) എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാര്‍ശയുണ്ട്. പട്ടികയിലുള്ള പല സ്ഥലങ്ങളിലും നിലവില്‍ മദ്യക്കടയുണ്ട്.
നേരത്തെ പൂട്ടിപോയതാണ് പുതുതായി തുറക്കുന്നതില്‍ മിക്കവയും. ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന വേണ്ടെന്ന കോടതി ഉത്തരവ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ പുതുതായി തുറക്കുന്ന ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
https://www.facebook.com/Malayalivartha
























