കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നു; പ്രതിഷേധിച്ച് യാത്രക്കാർ, ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ ഇരുന്നത് ബുധനാഴ്ച് രാത്രി, കാത്തിരുന്ന മടുത്ത് യാത്രക്കാർ....

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയതായി റിപ്പോർട്ട്. ഇത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടിട്ടില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം. ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് വൈകിയത്.
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാത്രി മുതൽ ഇടവേളകളില്ലാതെ തന്നെ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. വിമാനം പുറപ്പെടാൻ വൈകുന്നതിനാൽ തന്നെ യാത്രക്കാർ പ്രതിഷേധിച്ചെത്തുകയുണ്ടായി.
പ്രായമായവരും കൈക്കഞ്ഞുമായെത്തിയവരും അടക്കം നിരവധി പേർ വിമാനത്താവളത്തിൽ തന്ന്നെ കഴിയുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും അധികൃതർ അറിയിച്ചിട്ടുമില്ല.
അതേസമയം സമാനരീതിയിൽ കഴിഞ്ഞ ദിവസം കൊച്ചിയിലും ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകിയിരുന്നു. വിമാനത്തിലെ എസി തകരാറിലായതിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകിയിരുന്നത്.
https://www.facebook.com/Malayalivartha
























