Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

ശമ്പളം കൊടുക്കാത്തവന്റെ മേനി പറച്ചില്‍; കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ഒരു കേരള മോഡല്‍, വികസന വഴിയില്‍ അഭിമാനമാകുവാന്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ഇനി കേരളത്തിനു സ്വന്തം! ഭയാനകമാണ് പിണറായി വിജയന്റെ ഭരണകാലത്തെ കടത്തിന്റെ വര്‍ദ്ധനവ്...

19 MAY 2022 03:12 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണ നയത്തിന്റെ ഭാഗമായി കൈയൊഴിയാന്‍ തീരുമാനിച്ച കോട്ടയം ജില്ലയിലെ വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നല്‍കിയ കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ഇന്ന് 11 മണിക്ക് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയാണ്.

പൊതുമേഖല സംരക്ഷണ നയത്തില്‍ രാജ്യത്തിനു മുന്നില്‍ കേരളം വീണ്ടും മാതൃകയാണെന്നും പൊതു മേഖലയെ സംരക്ഷിക്കുന്നതില്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഇന്ന് കേരള വ്യവസായ മന്ത്രി പി.രാജീവ് പറയുന്നത്. അതിനു നേതൃത്വം നല്‍കുന്ന പിണറായി വിജയന്‍ ആഗോള ശ്രദ്ധാകേന്ദ്രമാണെന്നും രാജ്യത്തിനുതന്നെ മാതൃകയാണെന്നും പറയുന്ന രാജീവ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ.എ സ്.ആര്‍.ടി.സി.യില്‍ പണിയെടുത്ത തൊഴിലാളിക്ക് കഴിഞ്ഞ 20 ദിവസമായി ശമ്പളം കൊടു ത്തിട്ടില്ല എന്ന കാര്യം മറക്കരുത്.

പിണറായി വിജയന്റെ യശസ്സുയര്‍ത്താന്‍ നട ത്തുന്ന ''കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഇടതു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ത്തു'' എന്ന കാമ്പയിനു വേണ്ടി മുഴുപട്ടിണിക്കാരായ കേരള ത്തിലെ നികുതിദായകരുടെ പോക്കറ്റടിക്കുകയാണെന്ന കാര്യം കൂടി പിണറായി വിജയനും വ്യവസായ മന്ത്രി രാജീവും ധനമന്ത്രി ബാലഗോപാലും ഓര്‍ക്കുന്നത് നല്ലതാണ്.


പുതിയ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക വഴി നിങ്ങള്‍ കേരളത്തെ കടത്തില്‍ മുക്കി കൊല്ലുകയാണ്. അതറിയണമെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പാവപ്പെട്ട വനെ പോക്കറ്റടിച്ചു തീറ്റിപ്പോറ്റുന്ന കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ സ്ഥിതി അറിയണം.

നിലവില്‍ കേരളത്തില്‍ 113 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപണം നല്‍കിയിരിക്കുന്നത് 18356 കോടി രൂപാ. ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ഓഹരിയായും വായ്പയായും നഷ്ടംനികത്താനുമായി നല്‍കിയിരിക്കുന്നത് 67619 കോടി രൂപാ. നിലവില്‍ സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശ 6%. അങ്ങനെ യെങ്കില്‍ സര്‍ക്കാര്‍ മുടക്കിയ പണത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ 6% പലിശയെങ്കിലും തിരിച്ചു നല്‍കണം. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 6% പലിശയായി കിട്ടേണ്ടത് 4057 കോടി രൂപാ. 2020-21 ല്‍ കിട്ടിയതോ 63 ലക്ഷം രുപാ മാത്രം.

കള്ളു/മദ്യ ക ച്ചവടത്തില്‍ ലോകത്തില്‍ ആര്‍ക്കും നഷ്ടം സംഭവിച്ച ചരിത്രമല്ല എന്ന കേരളത്തിലെ ബിവറേജസ് കോര്‍പറേഷന്‍ നാട്ടുകാരെ മദ്യം കുടിപ്പിച്ചു നശിപ്പിച്ച വകയില്‍ 2020-21 ല്‍ ഉണ്ടാക്കിയ നഷ്ടം 1608 കോടി രൂപാ. കൂടുതല്‍ എന്തിനു പറയുന്നു. പിണറായി വിജയന്റെ ഇമേജ് വളര്‍ത്താന്‍ നടത്തുന്ന പബ്ലിസിറ്റി നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങളെ ശ്രീലങ്കന്‍ മോഡലിലേക്ക് തള്ളിയിടുന്നു.

67619 കോടി രൂപാ സര്‍ക്കാര്‍ മുടക്കിയ 113 പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ബിസിനസ്സ് (വിറ്റുവ ര വ്) വെറും 34365 കോടി രൂപാ മാത്രം. ഇത് ഒരു കേരള മോഡല്‍ തന്നെ. മുതല്‍ മുടക്കിന്റെ പകുതിപോലും വിറ്റുവ രവ് നടത്താത്ത ബിസിനസുകള്‍. സാധാരണഗതിയില്‍ മുതല്‍ മുടക്കിന്റെ പത്തിരട്ടിയെങ്കിലും വിറ്റുവരവ് സാധാരണ ബിസിനസ് സ്ഥാപനങ്ങള്‍ കൊണ്ടുവരും.

ആകെ 113 സ്ഥാപനങ്ങളില്‍ 50 എണ്ണം ലാഭ ത്തില്‍. അവര്‍ ഉണ്ടാക്കിയ ലാഭം 514 കോടി രൂപാ. അതേ സമയം 63 സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. അവരുടെ നഷ്ടം 6569 കോടി രൂപാ. 113 പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം നഷ്ടം 6055 കോടി രൂപാ. അതായത് ഇടതുപക്ഷ ത്തിന്റെ പൊതുമേഖലാ സൗഹൃദ ത്തിനായി കേരള ത്തിലെ പാവപ്പെട്ടവരുടെ പോക്കറ്റില്‍ നിന്നും ഉയര്‍ന്ന ബസുകൂലിയായും ഉയര്‍ന്ന വില്‍പന നികുതിയായും കൊള്ളയടിച്ച നികുതി പണത്തില്‍ നിന്നും 6055 കോടി ധൂര്‍ത്തടിച്ചെന്നു വ്യക്തം.

2019-20 ല്‍ 35376 കോടി വിറ്റുവരവു നടത്തിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2020-21 ല്‍ വിറ്റുവരവ് 34365 കോടിയായി കുറഞ്ഞു. 2019 -20 ല്‍ നഷ്ടം 1738 കോടിയായിരുന്നെങ്കില്‍ 2020-21 ല്‍ അത് 6055 കോടിയായി 3 ഇരട്ടി
യായി വര്‍ദ്ധിച്ചു.

ഭയാനകമാണ് പിണറായി വിജയന്റെ ഭരണകാലത്തെ കടത്തിന്റെ വര്‍ദ്ധനവ്. 2016-ല്‍ ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യതകള്‍ 160638 കോടിയും ഗാരന്റി തുക 12439 കോടിയും അടക്കം സര്‍ക്കാരിന്റെ മൊത്തം ബാദ്ധ്യത 173077കോടിയായിരുന്നു. 2022-ലെ ധനമന്ത്രിയുടെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ കടം 379376 കോടി രൂപയും ഗ്യാരന്റി 31706 കോടി രൂപയും അടക്കം മൊ ത്തം കടം 411082കോടിയായി 2023 മാര്‍ച്ചില്‍ ഉയരും. ശ്രീലങ്കയിലേക്കാള്‍ ഭയാനകമായ കടക്കെണി.

അതുകൊണ്ട് പൊതുമേഖലയെ ചൂണ്ടിക്കാട്ടി മേനി നടിക്കുന്ന പിണറായി ആദ്യം ചെയ്യേണ്ടത് കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള കുടിശ്ശിക ഇന്നുതന്നെ കൊടുക്കുക. ശമ്പളം മാസാവസാനം തന്നെ കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ ജീവനക്കാരെ കൊണ്ട് പണിയെടുപ്പിക്കരുത്. മേയ് മാസത്തെ ശമ്പളം മേയ് 31 ന് തന്നെ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന അതേ ദിവസം തന്നെ കൊടുക്കുക. ജൂണിലെ ശമ്പളം മാസാവസാനം തന്നെ കൊടുത്തു തീര്‍ക്കാനാകും എന്ന ബോധ്യമുണ്ടെങ്കില്‍ മാത്രമെ ജൂണ്‍ ഒന്നിനു കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടിക്കാവൂ. അല്ലെങ്കില്‍ അതിനു സാധിക്കുന്നതുവരെ കെ.എ സ്.ആര്‍.ടി.സി.യെ ലോക്ക്ഡൗണ്‍ ചെയ്യുക.

 

കെ.എസ്.ആര്‍.ടി.സി. നന്നായിട്ടു നടത്തേണ്ട ജോലി ചെയ്ത തൊഴിലാളിക്ക് ശമ്പളം കൊടുത്താല്‍ മാത്രം മതി. അതി നുള്ള വരുമാനം ഡ്രൈവറും കണ്ടക്ടറും കൊണ്ടുവരുന്നുണ്ടല്ലോ. എന്നിട്ടു പോരെ കെ റെയില്‍. നിലവിലെ 113 പൊതുമേഖല സ്ഥാപന ങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയ 67619 കോടി രൂപയുടെ 10% എങ്കിലും ആദ്യം സര്‍ക്കാരിലേക്ക് നിര്‍ബന്ധമായും അടപ്പിക്കുക. 6762 കോടി രൂപാ അങ്ങനെ സര്‍ക്കാരിനു ലഭിക്കും. അങ്ങനെ ചെയ്താല്‍ മാത്രമേ ഇനിയങ്ങോട്ട് ഏതു പൊതുമേഖലാ സ്ഥാപനത്തെയും നിലനിര്‍ത്താവൂ. സര്‍ക്കാരിന്റെ 10% കൊടു ത്തിട്ട് ലാഭകരമാണെങ്കില്‍ മാത്രമേ അത്തരം സ്ഥാപനങ്ങളില്‍ ശ്മ്പളവര്‍ദ്ധനവും നടപ്പിലാക്കാവൂ.4.11 ലക്ഷം കോടി രൂപയുടെ കടക്കാരനായ പിണറായി ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (2 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (2 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (4 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

Malayali Vartha Recommends