Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ലോകം മുഴുവൻ ഗോതമ്പു കിട്ടാതെ വിഷമിക്കുകയും, ഇന്ത്യ ഗോതമ്പു കയറ്റുമതി നിറുത്തി വെക്കുകയും ചെയ്തത് അമേരിക്ക അടക്കം പ്രമുഖ രാജ്യങ്ങൾക്കു ഇടയിൽ വലിയ വിമർശനത്തിന് കാരണമായി; ഇന്ത്യക്കു വേണ്ട ഗോതമ്പു കിട്ടാതായാൽ ഇന്ത്യക്കുള്ളിൽ വൻ പ്രതിസന്ധി ഉണ്ടാകാം എന്നാണു കേന്ദ്ര സർക്കാർ ചിന്തിക്കുന്നത്; സ്വന്തം രാജ്യത്തിലെ ജനങ്ങളുടെ ഭാവിയാണ് ചിന്തിച്ചത്; അതിനാൽ അമേരിക്കയും , യൂറോപ്പും എന്ത് വിമർശിച്ചാലും ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് ആണ് നല്ലതെന്ന് സന്തോഷ് പണ്ഡിറ്റ്

19 MAY 2022 03:33 PM IST
മലയാളി വാര്‍ത്ത

തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു വിഷയത്തെ കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : പണ്ഡിറ്റിന്റെ ഇന്റർനാഷണൽ നിരീക്ഷണം.

ലോകം മുഴുവൻ ഗോതമ്പു കിട്ടാതെ വിഷമിക്കുകയും , ഇന്ത്യ ഗോതമ്പു കയറ്റുമതി നിറുത്തി വെക്കുകയും ചെയ്തത് അമേരിക്ക അടക്കം പ്രമുഖ രാജ്യങ്ങൾക്കു ഇടയിൽ വലിയ വിമർശനത്തിന് കാരണമായല്ലോ . യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള സാഹചര്യത്തിൽ , അമേരിക്കയുടെ വിലക്ക് കാരണം റഷ്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിരവധി രാജ്യങ്ങൾ ഒഴിവാക്കിയല്ലോ . ഉക്രൈൻ മൊത്തം റഷ്യ ആക്രമിച്ചു തകർത്തതോടെ ആ രാജ്യത്തിലെ ഗോതമ്പു ഉത്പാദനവും നിന്നു പോയി . ഇതോടെ യൂറോപ്പ് രാജ്യങ്ങൾ ഗോതമ്പു കിട്ടാതെ വൻ പ്രതിസന്ധിയിൽ ആയി .

ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. ആ ഗോതമ്പു മൊത്തം കെട്ടി കിടക്കുന്നു . ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉൽപ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ആളുകൾ നിലവിൽ പട്ടിണിയിലാവുന്ന സാഹചര്യമാണ് ഉള്ളത് . ഈ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് അമേരിക്ക അടക്കം എല്ലാ രാജ്യങ്ങളും വാദിക്കുന്നു.

എന്നാൽ ഇന്ത്യയിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ലാതായി എന്നതാണ് സത്യം. കയറ്റുമതി കൂടി ചെയ്‌താൽ ഇന്ത്യയിൽ ഗോതമ്പു വില ഇരട്ടിയായേനെ . പാശ്ചാത്യർ കുറെ എഞ്ചിനീയർ , ഡോക്ടർ , കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റ് , വലിയ ബിസിനസുക്കാരേയും സൃഷ്ടിക്കുമ്പോഴും വിശക്കുമ്പോൾ അന്നമായി ഗോതമ്പു കിട്ടണമെങ്കിൽ റഷ്യ , ഉക്രൈൻ , ഇന്ത്യ എന്നിവരെയാണ് ആശ്രയിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് ഗോതമ്പു ഉണ്ടെങ്കിലും , ഉക്രൈൻ യുദ്ധം മൂന്നു മാസം കഴിഞ്ഞും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ റിസ്ക് എടുക്കുന്നില്ല .

ഒടുവിൽ ഇന്ത്യക്കു വേണ്ട ഗോതമ്പു കിട്ടാതായാൽ ഇന്ത്യക്കുള്ളിൽ വൻ പ്രതിസന്ധി ഉണ്ടാകാം എന്നാണു കേന്ദ്ര സർക്കാർ ചിന്തിക്കുന്നത് . സ്വന്തം രാജ്യത്തിലെ ജനങ്ങളുടെ ഭാവിയാണ് ചിന്തിച്ചത് . അതിനാൽ അമേരിക്കയും, യൂറോപ്പും എന്ത് വിമര്ശിച്ചാലും ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് ആണ് നല്ലത് . ഏതായാലും യൂറോപ്യൻ രാജ്യങ്ങൾ വൻ ഗോതമ്പു പ്രതിസന്ധിയിലാണ് .

(വാൽകഷ്ണം .. ശ്രീലങ്കയിൽ ഇന്നത്തോടെ പെട്രോൾ, ഡീസൽ സംഭരിച്ചു വെച്ചത് പൂർണമായും കഴിഞ്ഞു . എത്ര പണം കൊടുത്താലും പെട്രോൾ, ഡീസൽ ശ്രീലങ്കയിൽ എങ്ങും കിട്ടാനില്ല . കടം വാങ്ങി ചില പദ്ധതികൾ ഉണ്ടാക്കിയ നേപ്പാളും , ഫിലിപ്പീൻസും അടക്കം ഭൂരിഭാഗം ലോക രാജ്യങ്ങളും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് . ) (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (2 minutes ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (11 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (14 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (18 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (32 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (41 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (46 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (53 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (59 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Malayali Vartha Recommends