Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

‘തുടലു പൊട്ടിച്ചോടുന്ന പട്ടി’... ചെത്തുകാരന്റെ മകൻ! സുധാകരൻ വെട്ടിലാവുമ്പോൾ...മുഖ്യമന്ത്രിയുടെ പരനാറി..പരാമനാറി പ്രയോഗം ഓർത്തെടുത്ത് സോഷ്യൽ മീഡിയ.... പറഞ്ഞതും പറഞ്ഞതിന് മാപ്പുപറയാത്തതും നിരവധി പേർ..നേതാക്കന്മാരുടെ വാവിട്ട വാക്കുകൾ ഹിറ്റാവുമ്പോൾ

19 MAY 2022 04:58 PM IST
മലയാളി വാര്‍ത്ത

നേതാക്കന്മാരുടെ ആവേശംമൂത് അവരുടെ വായിൽ നിന്ന്
വരുന്ന വാക്കുകൾ അത് എപ്പോഴും ഒരു പുകിലായി മാറാറുണ്ട് എപ്പോൾ ഏതാ അത്തരത്തിൽ പുലിവാല് പിടിച്ചിരിക്കുന്നത് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ്..കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ‘തുടലു പൊട്ടിച്ചോടുന്ന പട്ടി’ എന്നു വിളിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തെങ്കിലും അതുണ്ടാക്കിയ വിവാദം അത് ചെറുതല്ല.

 

 

കുറച്ചുകാലം മുൻപ് മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്നു വിളിച്ചതും വിവാദമായിരുന്നു. ചെത്തുകാരന്റെ മകനാണെന്നതിൽ അഭിമാനമേയുള്ളൂവെന്നും അപമാനമോ ജാള്യമോ ഇല്ലെന്നുമാണ് അന്ന് പിണറായി വിജയൻ മറുപടി പറഞ്ഞത്. കോളജിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയ വൈരാഗ്യമാണ് സുധാകരനെക്കൊണ്ട് ഇങ്ങനെയൊക്ക പറയിക്കുന്നതെങ്കിൽ, അങ്ങനെ വളരെ പഴകിയ മുൻവൈരാഗ്യമൊന്നുമില്ലാതെതന്നെ പിണറായി നാക്കും വാക്കും കൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തിയ ചില സംഭവങ്ങൾ ചരിത്രത്തിലുണ്ട്.

 

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുമ്പോൾ കൊല്ലത്തെ യുഡിഎഫ് സ്‌ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെതിരെ, അന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നടത്തിയ മോശം പദപ്രയോഗം വലിയ വിവാദമായി. എൽഡിഎഫ് സ്‌ഥാനാർഥി എം.എ.ബേബിയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളിൽ പ്രസംഗിച്ച പിണറായി, മൂന്നിടത്തും പ്രേമചന്ദ്രനെ വ്യക്‌തിപരമായി ആക്ഷേപിക്കുകയുണ്ടായി. പ്രചാരണം തീരാൻ മൂന്നു നാൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം.

 

 

കുണ്ടറയിലും അഞ്ചാലുംമൂട്ടിലും പ്രസംഗിക്കുമ്പോൾ പ്രേമചന്ദ്രനെ ‘പരനാറി’യെന്നു വിളിച്ച പിണറായി, തേവലക്കരയിൽ അതു ‘പരമനാറി’യെന്നാക്കി. പദപ്രയോഗം വിവാദമായപ്പോൾ പിണറായി മാപ്പു പറഞ്ഞില്ലെന്നു മാത്രമല്ല താനത് ബോധപൂർവം പറഞ്ഞതാണെന്നു പറഞ്ഞ് അടിവരയിട്ടു. യൂദാസ് എന്നോ പൊളിറ്റിക്കൽ പ്രോസ്‌റ്റിറ്റ്യൂട്ട് എന്നോ ഒക്കെയാണു വിളിക്കേണ്ടതെന്നു പിന്നീട് ചിലർ ഫോണിൽ പറഞ്ഞുവെന്ന് കൂട്ടിച്ചേർക്കുകയും പരനാറി എന്നല്ല പരമയോഗ്യൻ എന്നു തന്നെ വിശേഷിപ്പിക്കാമെന്നു പരിഹസിക്കുകയും ചെയ്തു. 

 

 

പിണറായിയുടെ മനം മാറിയില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ അതു ചില മാറ്റങ്ങളൊക്കെയുണ്ടാക്കി. അങ്ങനെ ബേബി അന്തസ്സായി തോറ്റു. പ്രേമചന്ദ്രൻ ലോക്സഭയിലേക്കു പോവുകയും ചെയ്തു. ബേബിയുടെ പരാജയകാരണം പരനാറി പ്രയോഗമാണെന്ന് പിന്നീട് സിപിഎമ്മും സിപിഐയുമൊക്കെ വിലയിരുത്തി. കൊല്ലത്തെ തോൽവിയെത്തുടർന്ന് സംസ്‌ഥാന നേതൃത്വവുമായി അകൽച്ചയിലായ എം.എ.ബേബി കണ്ണൂരിൽ പിണറായി വിജയനെതിരെ വ്യംഗ്യമായി നടത്തിയ പരാമർശം അധികം താമസിയാതെ പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായി.

 

 

സംസ്‌കാരമുള്ള വാക്കുകൾ ഉപയോഗിക്കണമെന്നാണ് പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ഉദ്ദേശിച്ച് ബേബി പറഞ്ഞത്.ഇത്തരത്തിൽ നിരവധി തവണ പല നേതാക്കൾക്കും നാക്കു പിഴ ഉണ്ടായിട്ടുണ്ടെ എണ്ണത്തിൽ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (2 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (2 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (4 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

Malayali Vartha Recommends