തിരുവനന്തപുരം പാളയത്ത് പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.... എആര്‍ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം പാളയത്ത് പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.... എആര്‍ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
എആര്‍ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
പോലീസ് ക്വാട്ടേഴ്സിലെ പാര്‍ക്കിംഗ് ഏരിയിലാണ് ബിനോയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വാഹനം നിര്‍ത്തുന്ന സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
വെള്ളായണി സ്വദേശിയാണ് അദ്ദേഹം.വര്‍ഷങ്ങളായി അദ്ദേഹം ഭാര്യയ്ക്കും മകനുമൊപ്പം ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. മരണകാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിനോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനത്തിലുള്ളത്. ആത്മഹത്യ ചെയ്യത്തക്കവണ്ണം വ്യക്തിപരമായോ അല്ലാതെയോ അദ്ദേഹത്തിന ് ഒരു പ്രശ്‌നങ്ങളുമില്ലെന്നാണ് പോലീസ് പറയുന്നത്.
വൈകുന്നേരം ഏഴരയോട് കൂടി ഹെഡ് ക്വാട്ടേഴ്സിന് സമീപത്തായി മരം പൊട്ടിവീണിരുന്നു. ഇവിടെ വെച്ച് ബിനോയിയെ കണ്ടിരുന്നതായാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത് .ഈ സംഭവത്തിനുശേഷമാണ് ശേഷമാണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























