ആവേശത്തോടെ പൂരപ്രേമികള്‍....തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും.... ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെയാകും വെടിക്കെട്ട് നടത്തുക, മെയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു

ആവേശത്തോടെ പൂരപ്രേമികള്‍....തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും.... ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെയാകും വെടിക്കെട്ട് നടത്തുക, മെയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തും.
പൂരത്തിന് തലേദിവസം പെയ്ത മഴയെ തുടര്‍ന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി. ഇതോടെ ഇതേദിവസം വൈകുന്നേരം എഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവെയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
എന്നാല്‍ തോരാതെ മഴ തുടര്‍ന്നതോടെ വെടിക്കെട്ട് വീണ്ടും മാറ്റുകയായിരുന്നു. 15ന് വെടിക്കെട്ട് നടത്താനായി ആദ്യം തീരുമാനിച്ചെങ്കിലും 14ന് വൈകുന്നേരം ആറരയ്ക്ക് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിച്ചേര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് വീണ്ടും മാറ്റിവെയ്ക്കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു. നിലവില്‍ വെടിക്കെട്ട് സാമഗ്രികളെല്ലാം സുരക്ഷിതമായി പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊറോണ മൂലം കഴിഞ്ഞ രണ്ടുവര്‍ഷവും തൃശൂര്‍ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാന്‍ പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടയിലാണ് മഴ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് തടസമായത് . പൂരപ്രേമകളാകട്ടെ ആകെ നിരാശരുമായി.
"
https://www.facebook.com/Malayalivartha
























