നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി.... ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത രാജ്യത്തേക്കു വിജയ് ബാബു കടന്നതായി സൂചന

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടിയെടുത്തത്. പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി മുഖാന്തരം യു.എ.ഇ. എംബസിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാല്‍ ഇതിനിടയില്‍ പാസ്പോര്‍ട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ തങ്ങുന്നതു നിയമ വിരുദ്ധമാകും. ഇത് മുന്നില്‍ കണ്ടാണ് നടന്‍ കടന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ പിന്നെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാന്‍ കാത്തു നില്‍ക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്. നേരത്തെ കൊച്ചി സിറ്റി പൊലീസിനോട് നേരിട്ട് ഹാജരാകാന്‍ മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമാണ് വിജയ് ബാബുവിന്റെ വാദിച്ചത്.
കഴിഞ്ഞ മാസം 22-നാണു പുതുമുഖ നടിയുടെ പരാതിയില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസിന് ഒരു മാസം തികയുമ്പോഴും പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാല്‍, വിജയ് ബാബു ഇപ്പോഴും യു.എ.ഇ.യില്‍ തന്നെയുണ്ടോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ കടന്നതായും സൂചനയുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല.
പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. 30 പേരുടെ മൊഴി രേഖപ്പെടുത്തി. കേസ് ഒതുക്കിത്തീര്‍ക്കാനായി പരാതിക്കാരിയെ സുഹൃത്തുക്കള്‍ വഴി പ്രതി രഹസ്യമായി ശ്രമിച്ചതായും ആരോപണമുയരുന്നു. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
" f
https://www.facebook.com/Malayalivartha
























