വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു.... ഗുരുതര പരിക്കുകളോടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്, ദേഹത്ത് വരഞ്ഞ മുറിവുകള്‍...

വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അബ്ദുള്‍ ജലീല്‍ മരിച്ചത്.
ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാള്‍ ആശുപത്രിയിലെത്തിച്ചത്.
പിന്നാലെ അബ്ദുള്‍ജലീലിന്റെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. കൊണ്ടുവന്നയാളെ അതിനുശേഷം കാണാതായി. ആശുപത്രിയില്‍നിന്നുള്ള വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പോലീസ് സംഘങ്ങള്‍ അന്വേഷണം നടത്തിവരികയാണ്.
അതേസമയം വിമാനത്താവളത്തിലെത്തിയ ശേഷം ജലീല്‍ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് വരികയാണെന്ന് അറിയിച്ചു. കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നെ വിവരമില്ലാതായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് യുവതി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























