Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അച്ഛനമ്മമാരുടെ പൊള്ളുന്ന ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി...ഗൃഹപ്രവേശം 30-ന് നടക്കും, അച്ഛനെയും അമ്മയെയുമോര്‍ത്ത് കണ്ണീരോടെ...

20 MAY 2022 08:08 AM IST
മലയാളി വാര്‍ത്ത

അച്ഛനമ്മമാരുടെ പൊള്ളുന്ന ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി...ഗൃഹപ്രവേശം 30-ന് നടക്കും, അച്ഛനെയും അമ്മയെയുമോര്‍ത്ത് കണ്ണീരോടെ...

അച്ഛനമ്മമാരുടെ പൊള്ളുന്ന ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി. വീടിന്റെ ഗൃഹപ്രവേശം 30-ന് നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് ഇവര്‍ കെട്ടിപ്പൊക്കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക കുടില്‍ പൊളിച്ചുനീക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും രഞ്ജിത്തും.



കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22-നായിരുന്നു ആ സംഭവം. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്നു. എന്നാല്‍ അയല്‍വാസിയായ സ്ത്രീ ഈ സ്ഥലത്തില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കേസുമായി. കോടതി ഉത്തരവുമായി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയത്. കീഴ്‌ക്കോടതി ഉത്തരവിനെതിരേ രാജന്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേയും വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്.

സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണ് സഹോദരന്മാര്‍ക്ക് സ്വന്തമായില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ പത്തുലക്ഷം രൂപ വിനിയോഗിക്കാനാകാതെ അതിയന്നൂര്‍ പഞ്ചായത്തിന്റെ അക്കൗണ്ടില്‍ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാലക്കുടി ആസ്ഥാനമായ ഫിലോകാലിയ എന്ന സംഘടന വീട് നിര്‍മിച്ചുനല്‍കാനായി രംഗത്തെത്തി.


എന്നാല്‍ ഇവരുടെ പേരില്‍ സ്ഥലമില്ലാത്തതിനാല്‍ നിയമപരമായി വീട് നിര്‍മിക്കാനാകാതെ സംഘടനാപ്രവര്‍ത്തകരും വിഷമത്തിലായെങ്കിലും സംഘടന നല്‍കിയ ധനസഹായം കൊണ്ട് രാഹുലിന്റെയും രഞ്ജിത്തിന്റെയും മനക്കരുത്തില്‍ വീട് ഉയരുകയായിരുന്നു. വീടുപണി പൂര്‍ത്തിയാകാറായി. ഇനി പെയിന്റടിയും മരപ്പണിയും പൂര്‍ത്തിയാക്കാനുണ്ട്. വീടിന്റെ പാലുകാച്ചല്‍ ഈ മാസം 30-ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11.30-ന് ചടങ്ങ് നടക്കും. വീടായെങ്കിലും ഇവര്‍ക്ക് ഈ ഭൂമി ലഭിക്കാനായി ഹൈക്കോടതിയില്‍ ഇനിയും നിയമപോരാട്ടം നടത്തണം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (14 minutes ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (33 minutes ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (46 minutes ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (1 hour ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (1 hour ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (1 hour ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (2 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (2 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (3 hours ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (3 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends