വൈകുന്നേരവും ഇരുവരും പോലീസ് ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നു; കാണാതായത് രാത്രി ഒമ്പതരയോടെ; ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതിനിടയിൽ അറിഞ്ഞത് നടുക്കുന്ന ആ വിവരം; പോലീസുകാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിന് വ്യക്തികൾ മരണമറിഞ്ഞ് പാടത്തേക്ക് കുതിച്ചെത്തി; രണ്ടുപ്പേരുടെയും ചേതനയറ്റ ശരീരം കണ്ടു നിൽക്കാനാകാതെ സഹപ്രവർത്തകർ; തീരാ നൊമ്പരമായി പോലീസുകാരുടെ മരണം

കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കാണാതായ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൃഷിയിറക്കാനിരുന്ന പാടത്തു നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്. രണ്ട് സഹപ്രവര്‍ത്തകരുടെ മരണവാര്‍ത്തയിൽ നടുങ്ങിയിരിക്കുകയാണ് മുട്ടിക്കുളങ്ങര ക്യാമ്പിലെ പോലീസുകാര്‍.
ബുധനാഴ്ച വൈകുന്നേരവും അശോക് കുമാറിന്റെയും മോഹന്‍ദാസിന്റെയും സാന്നിധ്യം പോലീസ് ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നു. ഇവരെ കാണാതായത് രാത്രി ഒമ്പതരയായപ്പോഴായിരുന്നു. ഇവരെവിടെയെന്നറിയാതെ, സഹപ്രവര്‍ത്തകര്‍ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. തിരച്ചില്‍ ശക്തമാക്കി. എന്നാൽ ശ്രമങ്ങൾ വിഫലമായി. വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ സേനാംഗങ്ങള്‍ ചേര്‍ന്ന് തിരച്ചിൽ നടത്തിയിരുന്നു.
പോലീസുകാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിന് വ്യക്തികൾ സംഭവമറിഞ്ഞ് അവിടേക്കെത്തി. നാട്ടുകാരുംസ്ഥലത്ത് ഓടിയെത്തിയിരുന്നു. മരിച്ച പോലീസുകാരുടെയും ബന്ധുക്കളില്‍ പലരും വിവരമറിഞ്ഞ് അവിടേക്ക് കുതിച്ചെത്തി .
ആളുകളെ നിയന്ത്രിക്കാനായി പോലീസ് മൃതദേഹങ്ങള്‍ കിടന്നിരുന്ന ഭാഗത്ത് സീല്‍ചെയ്ത് റിബ്ബണ്‍കെട്ടിയിട്ടുണ്ടായിരുന്നു. സമീപത്തെ പറമ്പുകളിലും പാടത്തും തെളിവുകള്‍ ശേഖരിക്കാൻ തിരച്ചിൽ ശക്തമാക്കിയിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു , മൃതദേഹം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത് .
പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത് .അതുകൊണ്ട് തന്നെ പ്രാഥമിക നിഗമനം ഷോക്കേറ്റാണ് മരണമെന്നാണ്. പൊലീസ് ക്യാമ്പിനടുത്തെ പാടത്ത് നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപ്പേരെയും കാണാതാകുകയായിരുന്നു.
തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന ശക്തമായി നടത്തി . കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയുവാൻ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha

























