Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തി? സ്ഥലത്ത് പരിശോധനയ്ക്കെത്തിയ ഡ്വാഗ് സ്‌ക്വാഡിന്റെ റോക്കിയെന്ന നായ മണംപിടിച്ച് ഓടിയത് മോട്ടോര്‍പ്പുരയിലേക്ക്... രണ്ട് പോലീസുകാര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളും സംശയങ്ങളുമേറെയാകുന്നു

20 MAY 2022 09:36 AM IST
മലയാളി വാര്‍ത്ത

വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തി? സ്ഥലത്ത് പരിശോധനയ്ക്കെത്തിയ ഡ്വാഗ് സ്‌ക്വാഡിന്റെ റോക്കിയെന്ന നായ മണംപിടിച്ച് ഓടിയത് മോട്ടോര്‍പ്പുരയിലേക്ക്... രണ്ട് പോലീസുകാര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളും സംശയങ്ങളുമേറെയാകുന്നു.

ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പോലീസുകാരും ക്യാമ്പ് ക്വാട്ടേഴ്സിലുണ്ടായിരുന്നതായാണ് ജില്ലാ പോലീസ് മേധാവിയടക്കം വിശദീകരിക്കുന്നത്.

 



പാടത്തിന് സമീപത്തുള്ള തോട്ടില്‍നിന്ന് മീന്‍ പിടിക്കാനോ തവള പിടിക്കാനോ മറ്റും പോയപ്പോള്‍ ഷോക്കേറ്റതാവാം മരണകാരണമെന്ന് പോലീസ് പറയുന്നുണ്ട്.

എന്നാല്‍, ഷോക്കേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെത്താനാവാത്തതും പോലീസിനെ കുഴയ്ക്കുന്നു. കൃഷി നശിപ്പിക്കുന്ന പന്നികളെ പിടികൂടാന്‍ സ്ഥലത്ത് ആളുകള്‍ കെണിയൊരുക്കാറുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും നിലവില്‍ കണ്ടെത്താനായിട്ടില്ല. വൈദ്യുതക്കമ്പികള്‍ പൊട്ടിവീണതും സ്ഥലത്ത് കണ്ടെത്താനായിട്ടില്ല.



അതേസമയം പാടത്ത് ഒരു മോട്ടോര്‍പ്പുരയുണ്ടെങ്കിലും ഇവിടെനിന്ന് ഏറെ ദൂരെയാണ് മൃതദേഹങ്ങള്‍ കിടക്കുന്നത്. ഒരാള്‍ കിടക്കുന്നിടത്തുനിന്ന് ഏകദേശം 60 മീറ്റര്‍ അകലെയാണ് മറ്റൊരു മൃതദേഹമുള്ളത്.

കൈയിലുള്ള പൊള്ളലുകളാണ് ഷോക്കേറ്റ് മരിച്ചതാവാമെന്ന നിഗമനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പക്ഷേ, മൃതദേഹങ്ങള്‍ ദൂരെ സ്ഥലങ്ങളില്‍ കിടക്കുന്നതിനാല്‍, ഷോക്കേറ്റ് മരിച്ചശേഷം ആരെങ്കിലും രണ്ടു പേരെയും വ്യത്യസ്തസ്ഥലങ്ങളിലായി കൊണ്ടിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നു്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും പ്രഥമദൃഷ്ട്യാ ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പെടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.

ഇരുവരും ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ബനിയനും ട്രൗസറുമായിരുന്നു വേഷം. മരിച്ചവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചു. ഒരു ചുവന്ന കുടയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായി. ക്യാമ്പിലെ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് കാര്യമായ തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

 


എന്നാല്‍ മറ്റൊരു സംശയം പിന്നില്‍ പന്നിക്കെണിയാകാമെന്നാണ് പോലീസിന്റെ നിഗമനം. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ മുട്ടിക്കുളങ്ങര ഭാഗത്ത്, കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ കെണിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ പന്നിയെ പിടികൂടാന്‍ വൈദ്യുത ഷോക്ക് കെണി സ്ഥാപിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് മരിച്ചിരിക്കുന്നതെന്ന പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴിയും ഈ സാധ്യത ബലപ്പെടുത്തുന്നുണ്ട്. കൈകളിലേക്കും കാലിലേക്കും ശക്തമായി വൈദ്യുതി പ്രവഹിച്ചിട്ടുണ്ടെന്നും ഇത് ശരീരം മുറിയാന്‍ ഇടയാക്കിയെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (22 minutes ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (1 hour ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (1 hour ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (1 hour ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (2 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (3 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (3 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (3 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

Malayali Vartha Recommends