Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

'പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണ്. യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു...' വിവാദങ്ങൾ ഒഴിയാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിരവധി പരാതികളും പൊലീസ് കേസുകളും ഉയരുന്നു

20 MAY 2022 10:31 AM IST
മലയാളി വാര്‍ത്ത

കേരളത്തെ മുൾമുനയിൽ നിർത്തി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിരവധി പരാതികളും പൊലീസ് കേസുകളും ഉയർന്നിരിക്കുന്നു. ഇന്നലെയും ഇന്നുമായി പ്രവർത്തകരുടെയും നേതാക്കളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. ഇവയെല്ലാം ഉപതെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്നതാണ് എന്നാണ് അറിയാൻ കഴിയുന്നത്. കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജെ ബി മേത്തർ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എന്നിവരുടെ 3 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ ഇതിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസാണ് ഇന്ന് കേസ് എടുത്തത്. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജെ ബി മേത്തർ എം പി നൽകിയ പരാതി സർക്കാർ ഉദ്യോഗസ്ഥന് എതിരെ ഉളളതായിരുന്നു. സി പി എം അനുകൂല സംഘടനാ നേതാവും പ്ലാനിങ് ആൻഡ‍് ഇക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയും ആയ വക്കം സെന്നിന് എതിരെ ആയിരുന്നു മേത്തറുടെ പരാതി എന്നത്.

സമൂഹ മാധ്യമങ്ങൾ വഴി തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിനെയും അന്തരിച്ച എം എൽ എ പി ടി തോമസിനെയും കുറിച്ച് മോശം പരാമർശം നടത്തി എന്ന് കാണിച്ചാണ് മേത്തർ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ, സർക്കാർ ഉദ്യോഗസ്ഥനെതിരെ ഇൻഫോ പാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.

'പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണ്. യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു' എന്നാതായിരുന്നു വക്കം സെന്നിന്റെ സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റ് എന്നത്. ഡി ജി പി ക്ക് സമർപ്പിച്ച ഈ പരാതി എറണാകുളം സിറ്റി പൊലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ, മേത്തറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയുണ്ടായി.

ഇതുകൂടാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് നേതാവും യു ഡി എഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക് പ്രസന്റേഷനും പോലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹവും പരാതി നൽകിയിരിക്കുന്നത്. എറണാകുളം നോർത്ത് പൊലീസാണ് ഇത്തരത്തിൽ കേസ് എടുത്തത്. അതേസമയം, കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെയും പൊലീസ് ഇന്ന് കേസെടുത്തിരുന്നു.

അതായത് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദം പരാമർശമാണ് ഇദ്ദേഹത്തിനെതിരെ കേസെടുക്കാൻ കാരണമായി മാറിയത്. 'തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ആണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം'. - ഐ പി സി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ് എടുത്തിരിക്കുന്നത് തന്നെ. പാലാരിവട്ടം പോലീസിന്റേതാണ് നടപടി എന്നത്. ഡി വൈ എഫ് ഐ നേതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കെ സുധാകരന്റെ വിവാദ പരാമർശം; - 'മുഖ്യമന്ത്രി ആണെന്ന് പദവി പോലും മറന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നത്. അത് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്?

 

എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.'... എന്നാൽ വിഷയം, വിവാദമായി മാറിയതിന് പിന്നാലെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (17 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (36 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

Malayali Vartha Recommends