Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....

ഹോ...സർക്കാരിന് ഇതിനും കമ്മീഷനോ..! സഹകരണ ബാങ്കുകളിലെ വായ്പാക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് 7.5 ശതമാനം കമ്മീഷൻ, തുക ജപ്തി നടപടികളുടെ തുടക്കത്തിൽ സഹകരണബാങ്കുകളും സംഘങ്ങളും സർക്കാരിന് അടയ്ക്കണം...!

20 MAY 2022 11:55 AM IST
മലയാളി വാര്‍ത്ത

സഹകരണ ബാങ്കുകളിലെ വായ്പാക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിന് കമ്മീഷൻ. മൊത്തം തിരിച്ചുപിടിക്കേണ്ട പണത്തിന്റെ 7.5 ശതമാനം സർക്കാരിന് നൽകണമെന്നാണ് കരട് ചട്ടത്തിലെ വ്യവസ്ഥ ചെയ്യുന്നത്. ഈ തുക ജപ്തിനടപടികളുടെ തുടക്കത്തിൽത്തന്നെ സഹകരണബാങ്കുകളും സംഘങ്ങളും സർക്കാരിന് അടയ്ക്കണം.

വായ്പയെടുത്തയാളിൽ നിന്ന് ഈ തുകയടക്കമായിരിക്കും ബാങ്കുകൾ പിന്നീട് ജപ്തിയിലൂടെ ഈടാക്കുക.ജപ്തിയിലൂടെ അത്രയും തുക ലഭിച്ചില്ലെങ്കിൽ സർക്കാരിന് നൽകിയ തുക ബാങ്കിന് നഷ്ടമാവും.സഹകരണസംഘങ്ങൾ വിവിധ കാര്യങ്ങൾക്ക് സർക്കാരിലേക്ക് നൽകേണ്ട ഫീസ് നിരക്ക് ഉയർത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റ കരടിലാണ് ഇക്കാര്യങ്ങളുള്ളത്.

ആർബിട്രേഷൻ ഫീസ് എന്ന വിഭാഗത്തിലാണ് പരിഷ്‌കാരം.ജപ്തി നടപടിക്ക് അനുമതി ലഭിക്കുന്നതിന് സഹകരണരജിസ്ട്രാർക്ക് ഓരോ ബാങ്കും കുടിശ്ശിക വായ്പയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം.

മൂവാറ്റുപുഴയിൽ അർബൻ സഹകരണ ബാങ്ക് നിർധന കുടുംബത്തെ ജപ്തി ചെയ്ത നടപടിയുടെ പേരിൽ കടുത്ത വിമർശനം സർക്കാറും കേരളബാങ്കും കേൾക്കേണ്ടി വന്നിരുന്നു. ഇതിനിടെയാണ് സഹകരണബാങ്കുകളിലെ വായ്പക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിനും കമ്മീഷൻ നിശ്ചയിച്ച നടപടിയാണ് വിവാദത്തിലാകുന്നത്.

ജപ്തി നടപടിക്ക് അനുമതി ലഭിക്കുന്നതിന് സഹകരണരജിസ്ട്രാർക്ക് ഓരോ ബാങ്കും കുടിശ്ശിക വായ്പയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം.ജപ്തിയിലൂടെ ഒരുലക്ഷത്തിൽ താഴെ രൂപയാണ് പിരിച്ചെടുക്കേണ്ടതെങ്കിൽ സർക്കാരിന് 5000 രൂപ നൽകണം.

ഒരുലക്ഷത്തിന് മുകളിലാണെങ്കിൽ അതിന്റെ 7.5 ശതമാനം സർക്കാരിലേക്ക് നൽകണമെന്നതാണ് പുതിയ വ്യവസ്ഥ. ഈ വ്യവസ്ഥ അനുസരിച്ച് 10 ലക്ഷം രൂപ ബാങ്കിന് കുടിശ്ശികയായ ഒരാൾ അത് തീർക്കുന്നതിനൊപ്പം 75,000 രൂപ സർക്കാരിനുകൂടി നൽകേണ്ടിവരും.

സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സമാന രീതിയിൽ കമ്മിഷൻ അടിസ്ഥാനമാക്കിയാണ് കുടിശ്ശിക പിരിവിന് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളിൽ ജപ്തി നടപടികൾക്കായി സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സെയിൽസ്  ഓഫീസർമാരായി നിയമിക്കാറുള്ളത്. 

വലിയ ബാങ്കുകൾ അവർക്ക് മാത്രമായി സ്ഥിരം സെയിൽസ് ഓഫീസർമാരെ നിയമിക്കും. ചെറുതാണെങ്കിൽ ഒന്നിലേറെ ബാങ്കുകൾക്കായി ഗ്രൂപ്പ് സെയിൽസ് ഓഫീസർമാരാണ് ഉണ്ടാകുക. ഇങ്ങനെ നിയമിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളം, ആനുകൂല്യം എന്നിവയെല്ലാം കണക്കാക്കി ബാങ്കുകൾ സർക്കാരിന് അടയ്ക്കണം. അതിനാൽ, ജപ്തി നടപടിയിൽ സർക്കാരിന് ഒരു ചില്ലിക്കാശിന്റെ ചെലവുപോലുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (1 minute ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (4 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (4 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (4 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (4 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (5 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (5 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (5 hours ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (5 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (5 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (6 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (9 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (9 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (9 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends