Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യ ചെയ്ത നിലയിൽ; അധികൃതരുടെ ഗുരുതര വീഴ്ചയിൽ വിരൽ ചൂണ്ടി ജനം! ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി, ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല!

20 MAY 2022 12:24 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യ ചെയ്തതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ച എന്ന് റിപ്പോർട്ട്. ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അടിയന്തരമായി തന്നെ സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല എന്നതാണ് വ്യക്തമാകുന്നത്.

അതോടൊപ്പം തന്നെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ഒരുക്കുമെന്ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ടും നൽകി. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായിട്ടുണ്ടായിരുന്നു.

എന്നാൽ ഈ വിവരങ്ങൾ മുൻനിർത്തി നോക്കുമ്പോൾ മാസങ്ങൾക്കിപ്പുറവും ആശുപത്രിയിൽ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവിൽ മഞ്ചേരി സ്വദേശിയുടെ ആത്മഹത്യ സംഭവം ചൂണ്ടിക്കാണിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാൽപ്പത്തിരണ്ടുകാരനാണ് കർട്ടൻ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൂടാതെ സെക്യൂരിറ്റി ജീവനക്കാരുടെതുൾപ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം എന്നത്.

എന്തെന്നാൽ സെല്ലുകളുടെ മേൽനോട്ടത്തിന് ആളില്ലെന്ന് ചുരുക്കം. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ തന്നെ 432 അന്തേവാസികളാണ് ഉള്ളത്. ഇവർക്കായി 24 സെക്യൂരിറ്റി ജീവനക്കാരെങ്കിലും വേണമെന്നിരിക്കെ, നാലുപേർ മാത്രമാണ് ഉള്ളത്. എട്ട് പാചകത്തൊഴിലാളികൾക്ക് പകരമുളളത് രണ്ടുപേർ മാത്രം. സാർജന്റ് , തെറാപ്പിസ്റ്റ് തുടങ്ങിയ സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടുമുണ്ട്.

അതേസമയം അടിയന്തിരമായി തന്നെ സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരം അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയതോടെ തീർന്നു. നിയമനക്കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമായിട്ടില്ല. പലപ്പോഴും ശുചീകരണത്തൊഴിലാളികളാണ് സെക്യൂരിറ്റി ജീവനക്കാരുടെ ചുമതലകൂടി നിലവിൽ വഹിക്കുന്നത്.

 

 

എൻഎച്ച്എം ഫണ്ട് ലഭ്യമല്ലാത്തതും കരാറടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നവർക്ക് ശമ്പളം നൽകാൻ ആശുപത്രി വികസന സമിതിക്ക് പണമില്ലാത്തതുമാണ് തടസ്സമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ നടപടികളുടനെന്ന പതിവ് മറുപടിയാണ് ആരോഗ്യവകുപ്പിന്‍റെത് എന്നതും പറയാതിരിക്കാൻ വയ്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 minutes ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (39 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (58 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (2 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (3 hours ago)

Malayali Vartha Recommends