Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

'ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് മുന്നിലിരുന്ന് സമരം ചെയ്യാൻ പോലും എംപി മാർക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എംപിമാരുടെ കുറ്റമല്ല...' കൊച്ചി മെട്രാ രണ്ടാം ഘട്ട വികസനത്തിന് കേരളത്തിൽ നിന്നുള്ള എംപിമാർ ശ്രമിക്കുന്നില്ല; മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും വിമർശനത്തിന് മറുപടിയുമായി ഹൈബി ഈഡൻ എംപി

20 MAY 2022 02:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊച്ചി മെട്രാ രണ്ടാം ഘട്ട വികസനത്തിന് കേരളത്തിൽ നിന്നുള്ള എംപിമാർ ശ്രമിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും പരാമർശത്തിന് മറുപടി നൽകി ഹൈബി ഈഡൻ എംപി രംഗത്ത്. ആറു വർഷമായി കേരളം ഭരിച്ചിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെ ക്കുറിച്ച് എംപിമാരോട് ചോദിക്കാൻ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയുവാൻ എന്ന തുടക്കത്തോടെയാണ് ഫേസ്ബുക്കിൽ ഹൈബി ഈഡൻ മറുപടി എഴുതിയിരിക്കുന്നത്.

ഹൈബി ഈഡന്‍റെ കുറിപ്പിന്‍റെ പൂർണ്ണരൂപം ഇങ്ങനെ;


എംപി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം 2019 നവംബർ 6 നാണ് പാർലമെന്‍റിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജഗദാംബിക പാലിന് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. ഇതിൻ പ്രകാരം നവംബർ 8 ന് തന്നെ അർബൻ സ്റ്റാന്‍റിങ് കമ്മിറ്റി, അർബൻ ഡെവലപ്പ്മെന്‍റ് മിനിസ്ട്രിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുകയുണ്ടായി.

പിന്നീട് 2020 മാർച്ച്‌ മാസം 17ന് വിഷയം പാർലമെന്‍റിലെ ശൂന്യ വേളയിൽ ഉന്നയിച്ചു. 2021 ജനുവരിയിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയ അർബൻ ഡെവലപ്പ്മെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ ആദ്യ പരിഗണന നൽകി അവതരിപ്പിച്ച വിഷയവും മെട്രോയുടെ രണ്ടാം ഘട്ടം തന്നെയായിരുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന ഹർദീപ് സിംഗ് പുരിയെ ബെന്നി ബെഹനാൻ എംപിയോടൊപ്പം സന്ദർശിച്ചു. ഏറ്റവും ഒടുവിൽ 2021 ആഗസ്റ്റ് മാസം 2 ന് മെട്രോയുടെ രണ്ടാം ഘട്ടം യൂണിയൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുടർ നടപടികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും കത്ത് നൽകിയിരുന്നു. തുടർ നടപടികൾക്കായി നൽകിയിട്ടുണ്ട് എന്ന മറുപടിയും ധനകാര്യ മന്ത്രാലയത്തിൽ നിന്നും കഴിച്ചിരുന്നു.

2022 ഫെബ്രുവരി 26 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപി മാരുടെ കോൺഫറൻസിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ബോർഡ് ക്ലിയറൻസ് ലഭിച്ചതായും കേന്ദ്ര മന്ത്രി സഭയുടെ അനുമതിയ്ക്കായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകൾ പരിശോധിച്ചാൽ മാത്രം മതിയാകും.

2020 സെപ്റ്റംബറിൽ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്‍റെ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തിൽ മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ അനുമതികൾ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. "രാഷ്ട്രീയ ഇച്ചാശക്തി" കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാൻ സാധിക്കൂ എന്നാണ് അന്ന് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് മുന്നിലിരുന്ന് സമരം ചെയ്യാൻ പോലും എംപി മാർക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എംപിമാരുടെ കുറ്റമല്ല.

 

അല്പം പുറകോട്ട് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാം അത്തരത്തിൽ രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ കാലത്താണ് മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരണത്തിന്‍റെ പാതയിൽ എത്തിയത്. ഇലക്ഷൻ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും.. കാരണം ഇത് ഞങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ചെടുക്കുന്ന അടവ് നയമല്ല.... മറിച്ച് ഇത് എറണാകുളത്തിന്‍റെ, തൃക്കാക്കരയുടെ സ്വപ്ന പദ്ധതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 minutes ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (39 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (58 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (2 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (3 hours ago)

Malayali Vartha Recommends