ഓംബുഡ്സ്മാൻ കുരയ്ക്കുകയേ ഉള്ളു ഇവിടെ ലോകായുക്ത എന്ന കടിക്കുന്ന നായ ഉണ്ടെന്ന് 2019 ൽ പറഞ്ഞ പിണറായി തന്നെ 2022 ൽ ലോകായുക്തയുടെ ഉദകക്രിയയും നടത്തി; അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്; വിനാശത്തിന്റെ ഒരു വർഷം; പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിനാശത്തിന്റെ ഒരു വർഷം
അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. 22 വർഷം മുൻപ് നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയും ആയിരുന്ന സമയത്ത് ഗൗരവമായി ചർച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെ പിണറായി സർക്കാർ കഴുത്ത് ഞ്ഞെരിച്ച് കൊന്നു.
ഓംബുഡ്സ്മാൻ കുരയ്ക്കുകയേ ഉള്ളു ഇവിടെ ലോകായുക്ത എന്ന കടിക്കുന്ന നായ ഉണ്ടെന്ന് 2019 ൽ പറഞ്ഞ പിണറായി തന്നെ 2022 ൽ ലോകായുക്തയുടെ ഉദകക്രിയയും നടത്തി. എന്ത് അഴിമതി കാണിച്ചാലും ഭയപ്പെടേണ്ട എന്ന സന്ദേശമാണ് സർക്കാർ നൽകിയത്.
https://www.facebook.com/Malayalivartha