ഭർത്താവുമായി പേർപിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മ ആൺസുഹൃത്തുമൊത്ത് ഹോട്ടലിൽ മുറിയെടുത്തു ; ആദ്യ മൂന്നു ദിവസവും നവദമ്പതികളെ പോലെ ചിരിച്ചും കളിച്ചും നടന്നു..അതിനിടെ ഉണ്ടായ വാക്കു തർക്കം..യുവതിയ്ക്ക് അമിതമായി മദ്യം നൽകി കഴുത്തു ഞെരിച്ചു കൊന്നു.. ഒപ്പം യുവാവും തൂങ്ങിമരിച്ചു..അനാഥരായി രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ...

ഭർത്താവുമായി പേർപിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മ ആൺസുഹൃത്തുമൊത്ത് ഹോട്ടലിൽ മുറിയെടുത്തു ; ആദ്യ മൂന്നു ദിവസവും നവദമ്പതികളെ പോലെ ചിരിച്ചും കളിച്ചും നടന്നിരുന്നവരെ പിറ്റേന്ന് മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത് .
നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയതു കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) എന്നിവരെയാണ് കഴിഞ്ഞദിവസം ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രസ്മ കട്ടിലിൽ മരിച്ച നിലയിലും ഗിരിദാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
വിരലടയാള വിദഗ്ധരടക്കമുള്ളവർ ഹോട്ടലിലെത്തി പരിശോധന നടത്തി. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന പോലീസ് സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു രസ്മ. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞും ആറു വയസുള്ള ഒരു കുഞ്ഞുമുണ്ട്.രസ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചിരുന്നതാണ് . എന്നാൽ പിന്നീട് ഏതെങ്കിലും തരത്തിലുള്ള വിരോധമായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. മറ്റ് ആർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്
https://www.facebook.com/Malayalivartha
























