Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

സംസ്ഥാനത്ത് തുടർച്ചയായി ഭക്ഷ്യവിഷബാധ! ഉയർത്തെഴുന്നേറ്റ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കാണാമറയത്ത്, ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് മൂന്നുമാസത്തെ സമയം അനുവദിച്ച് ഭക്ഷ്യസുരക്ഷാ നിയമത്തിൽ മന്ത്രി വീണാ ജോർജിന്റെ പുതിയ നീക്കം, പരിശോധന അവസാനിച്ചപ്പോൾ വൻകിട ഹോട്ടലുടമകൾ ഹാപ്പി... പിന്നാലെ സംഭവിച്ചത്!

20 MAY 2022 04:02 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഒരു സമയത്ത് ഭക്ഷ്യവിഷബാധയുടെ വാർത്ത മാത്രമേ കേട്ടിരുന്നുള്ളു. അതിന് തുടക്കം കുറിച്ചത് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് പതിനാറുവയസുകാരി മരണപ്പെട്ടതിന് പിന്നാലെയാണ്. ഇതിനുപിന്നാലെ ഉയർത്തെഴുന്നേറ്റ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ഉന്നതതലത്തിൽ അട്ടിമറിക്കപ്പെടുകയുണ്ടായി. ഉന്നത ഹോട്ടൽ മുതലാളുമാരുടെ ഉറക്കം കെടുത്തിയതോടെ പരിശോധനകൾ തടയാൻ തന്ത്രങ്ങളും ഒരുങ്ങിയിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

അതായത് ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരം ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് മൂന്നുമാസത്തെ സമയം അനുവദിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ പറഞ്ഞാൽ ഭക്ഷ്യസുരക്ഷാ നിയമത്തിൽ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ വെള്ളം ചേർക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇത്തരത്തിൽ തട്ടുകടകളും വഴിയോരകടകളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ലൈസൻസും എടുത്ത ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂയെന്നാണ് ഭക്ഷ്യസുക്ഷാ നിയമത്തിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് മറികടന്നാണ് മൂന്നുമാസത്തെ സാവകാശം അനുവദിക്കാൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ പരിശോധനയും അവസാനിച്ചു എന്ന് പറയാൻസാധിക്കും.

അതായത് ഹോട്ടലിൽ നിന്നും മോശം ആഹാരം പിടിച്ചാലും അത് ഫോറൻസിക് പരിശോധനയിലും മറ്റും തെളിയണം എന്നതാണ്. എന്നാൽ കേരളത്തിലെ ഫോറൻസിക് ലാബുകൾക്ക് അംഗീകരാവുമില്ല. അതുകൊണ്ട് തന്നെ പരിശോധന ഫലത്തിന് നിമയ സാധുതയും കിട്ടാത്ത സാഹചര്യവുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ലൈൻസിൽ തന്നെ ഉന്നംവച്ചായിരുന്നു പല ഹോട്ടലുകളേയും ഭക്ഷ്യസുരക്ഷയുടെ പേരിൽ താഴിട്ടത്. ഇത് മനസ്സിലാക്കിയാണ് ഹോട്ടലുടമകൾ ഇടപെടൽ നടത്തിയതും ലൈസൻസിൽ മൂന്ന് മാസം ഇളവ് വാങ്ങിയതും എന്നതും ശ്രദ്ധേയം. ഇത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ലൈസൻസിന് മൂന്ന് മാസം ഇളവ് നൽകാനുള്ള തീരുമാനം മന്ത്രിയുടെ ഓഫീസ് ഔദ്യാഗിക വാർത്താകുറിപ്പായി അറിയിക്കുകയും ചെയ്യുകയുണ്ടായി. ലൈസൻസിനായി തന്നെ സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ കാർഡ്, പഞ്ചായത്ത് ലൈസൻസ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടി വരുന്നത് രണ്ടായിരം രൂപയാണ് ലൈസൻസ് ഫീസ് എന്നത്. തട്ടുകടകൾക്കും വഴിയോര കടകൾക്കുമുള്ള രജിസ്ട്രേഷന് 100 രൂപയും. ഓരോ വർഷത്തേക്കാണ് രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത് താനെ.

എന്നാൽ സംസ്ഥാനത്ത് പല ഹോട്ടലുകളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ദിനംപ്രതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനകൾക്ക് തടയിടാൻ മന്ത്രിയുടെ നേതൃത്വത്തിൽ തന്നെ നടപടി സ്വീകരിച്ചത് എന്നാണ് ഉയരുന്ന ആരോപണം. ഇതോടെ വരും ദിവസങ്ങളിൽ എങ്ങനെ പരിശോധന നടത്തണമെന്നതിൽ ഉദ്യോഗസ്ഥരും ആശങ്കയിലായിരിക്കുകയാണ്. ഇതോടെ പരിശോധനകൾ പൂർണമായും നിലയ്ക്കുന്ന സ്ഥിതിയും ഉടലെടുത്തു കഴിഞ്ഞു.

അതേസമയം ലൈസൻസില്ലാത്ത പ്രവർത്തിക്കുന്നത് ഒരു ദിവസമാണെങ്കിലും ആ ദിവസം ഏതെങ്കിലും തരത്തിൽ ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടായാൽ ആര് ഉത്തരം പറയുമെന്ന ചോദ്യമാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് പോലെയാണ് ലൈസൻസ് ഇല്ലാതെ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നത് എന്നതും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഈ നിയമത്തിൽ തന്നെ വെള്ളം ചേർത്ത മന്ത്രി സൈബർ സഖാക്കളുടെ കൈയടി നേടാൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

 

 

ഇത്തരത്തിൽ ഭക്ഷണ ശാലകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണെന്നും വൃത്തിഹീനമായ സാഹചര്യങ്ങളുടെ ഫോട്ടോ എടുത്ത് ജനം അയക്കണമെന്നും ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം എന്നത്. ഇത് കാലങ്ങളായി നിലവിലുള്ളതും എന്നാൽ പാലിക്കപ്പെടതാതെ പോകുന്നതുമായ നിയമമാണ് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതാണ് പുതിയതെന്ന പേരിൽ മന്ത്രി ഇന്നലെ കൊട്ടിഘോഷിച്ച് ഇന്നലെയും ഇന്നുമൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. മഴക്കാലം മുന്നിൽ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണെന്നും പകർച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 minutes ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (19 minutes ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (28 minutes ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (34 minutes ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (56 minutes ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (1 hour ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (1 hour ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (1 hour ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (2 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (2 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (2 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (3 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

Malayali Vartha Recommends