തൃശ്ശൂർ പൂരത്തിന് വേഷം മാറി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും; എന്നാൽ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടതാണ്; പൊതുമധ്യത്തിൽ താൻ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാൾ അവതരിപ്പിക്കുമ്പോൾ എന്നെ അതിശയിപ്പിക്കുന്നത് മറ്റൊന്നാണ്; വിമർശനവുമായി സിൻസി അനിൽ

തൃശ്ശൂർ പൂരത്തിന് വേഷം മാറി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും. എന്നാൽ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടതാണ്. വിമർശനവുമായി സിൻസി അനിൽ; സിൻസി അനിലിന്റെ വാക്കുകൾ ഇങ്ങനെ;തൃശ്ശൂർ പൂരത്തിന് വേഷം മാറി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും....
എന്നാൽ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടതാണ്.... പൊതുമധ്യത്തിൽ താൻ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാൾ അവതരിപ്പിക്കുമ്പോൾ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാൾക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.
Sex education series കണ്ടവർക്കറിയാം Aimee Gibbs എന്ന കഥാപാത്രം ബസ്സിനുള്ളിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയിൽ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാൻ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും....
സമാന സാഹചര്യത്തിൽ ഇത്തരം അതിക്രമങ്ങൾ നേരിട്ട അതിന്റെ ട്രോമയിൽ കഴിയുന്ന സ്ത്രീകൾക്ക് നേരെ പ്രിവിലേജിന്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന. "ഇപ്പോൾ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്" എന്ന് കൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തിൽ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാൻ ആവുന്നില്ല എന്നതാണ് സത്യം...!!!
എത്ര ഉളുപ്പില്ലാതെ ആണ് ഇവറ്റകൾ സ്ത്രീകൾക്ക് എതിരെ ഉള്ള ലൈംഗിക അക്രമണങ്ങളെ നിസ്സാരവൽക്കരിക്കുന്നത്.... ഈ പോസ്റ്റ് നു അടിയിൽ പൊങ്കാല ഇടാനിരിക്കുന്നവരോടാണ്... സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ... രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്. പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും ലങ്ങേരു നന്നായില്ലല്ലോ സിവനെ.
https://www.facebook.com/Malayalivartha