Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യയിലെ ഏറ്റവും വലിയ നാവിക അഭ്യാസ പ്രകടനങ്ങൾ..യുദ്ധക്കപ്പലുകൾ ..ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ടു കഴിഞ്ഞു..അമേരിക്ക, റഷ്യ ഈ അഭ്യാസ പ്രകടനത്തിന്റെ ഭാഗമാകുന്നു..


വാലന്റൈന്‍സ് ദിനത്തില്‍ ഒരു വീട്ടില്‍ യുവദമ്പതികളുടെ ആഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തില്‍..സംഭവം നടന്ന് 18 മണിക്കൂറിനുള്ളില്‍ പ്രതിയെ തൂക്കി പോലീസ്..പ്രതി ഭർത്താവ്..


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ

കാലവര്‍ഷത്തിന് മുമ്പേ... ചെറിയ മഴ പെയ്തപ്പോഴേ എറണാകുളത്തുള്‍പ്പെടെ വെള്ളപ്പൊക്കം; ഇന്ന് രാത്രി 11 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

21 MAY 2022 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതം; 'കേരള വികസന മാതൃക' നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാഹുൽ പേരൂർക്കടയിൽ, ബാംഗ്ളൂർ പരാതിക്കാരി നെടുമങ്ങാട് !! ചെക്ക് വച്ച് ശാസ്തമംഗലം അജിത്ത്...! ഒരു മുഴം മുന്നേ രാഹുൽ എറിഞ്ഞു

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!

ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...

  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി

കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തില്‍ ഇപ്രാവശ്യം ചൂട് കടുത്തില്ല. കാലവര്‍ഷം എത്തും മുമ്പ് ഇനിയും വേനല്‍മഴ കടുക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഏഴ് മണിക്കും പത്ത് മണിക്കും പുറത്തിറക്കിയ അറിയിപ്പില്‍ ഈ 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം നാളെ 10 ജില്ലകളില്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത.

 



10 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ജില്ലകളും ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 22ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നാണ് ഇന്ന് ഉച്ചയ്ക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല


20.05.2022 മുതല്‍ 21.0.52022 വരെ കേരള കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

20.05.2022 മുതല്‍ 21.05.2022 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തമിഴ് നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും വടക്ക് അറബിക്കടലിലും, മധ്യ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

22.05.2022: അറബിക്കടല്‍, ആന്‍ഡമാന്‍ കടല്‍,അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ്, മധ്യ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 



23.05.2022 മുതല്‍ 24.05.2022 വരെ: ആന്‍ഡമാന്‍ കടല്‍,അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ്, മധ്യ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഈ പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ഭൂപടം പരിശോധിക്കുക. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ കപ്പലുകളുടെ മഹാപരേഡ്;  (4 minutes ago)

മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതം; 'കേരള വികസന മാതൃക' നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (32 minutes ago)

ഭർത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്  (50 minutes ago)

രാഹുൽ പേരൂർക്കടയിൽ, ബാംഗ്ളൂർ പരാതിക്കാരി നെടുമങ്ങാട് !! ചെക്ക് വച്ച് ശാസ്തമംഗലം അജിത്ത്...! ഒരു മുഴം മുന്നേ രാഹുൽ എറിഞ്ഞു  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (1 hour ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (2 hours ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (2 hours ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (3 hours ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (3 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (3 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (3 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (4 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (4 hours ago)

Malayali Vartha Recommends