മൊബൈല്‍ ഗെയിമില്‍ വിജയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.... വെട്ടുകത്തിയുമായി വീട്ടിലെത്തി യുവാവിന്റെ തോളില്‍ വെട്ടി പരിക്കേല്‍പ്പിച്ചു, ഗുരുതര പരുക്കുകളുമായി യുവാവ് ആശുപത്രിയില്‍

മൊബൈല്‍ ഗെയിമില്‍ വിജയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.... വെട്ടുകത്തിയുമായി വീട്ടിലെത്തി യുവാവിന്റെ തോളില്‍ വെട്ടി പരിക്കേല്‍പ്പിച്ചു, ഗുരുതര പരുക്കുകളുമായി യുവാവ് ആശുപത്രിയില്‍
പാറശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിനാണ് (22) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി.
അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടില്‍ എത്തി തോളില്‍ വെട്ടി പരുക്കേല്‍പിച്ചത്.
മൊബൈല്‍ ഫോണില്‍ ഇരുവരും കളിച്ച ഗെയിമില്‍ ശംഭു വിജയിച്ചതില്‍ ഉണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് രണ്ടുപേരും. പൊഴിയൂര്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha