കള്ളും പെണ്ണും കഞ്ചാവും നിത്യാനന്ദയുടെ കോട്ടയില്‍ വിജയ് ബാബു സുരക്ഷിതന്‍! ജോര്‍ജ്ജിയ വിടാന്‍ സമ്മതിക്കില്ല, പൂട്ടിടുമെന്ന് ഉറച്ച് കേരളാ പോലീസ്; നിത്യാനന്ദയും കേരളാപോലീസും നേര്‍ക്കുനേര്‍? ഇനി കളി മാറും..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിജയ് ബാബു ഒരു സ്വാമി നിത്യാനന്ദയുടെ കൂടെ കൂടുമെന്നാണ് സൂചന. പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ കണ്ണില്‍പെടാതെ മുങ്ങി നടക്കുന്നതിനിടയിലാണ് വിജയ് ബാബുവിന്റെ ഈ നിര്‍ണായക നീക്കത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
നേരത്തെ വിജയ് ദുബായിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ദുബായി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ നടന്റെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മാത്രമല്ല മുന്‍കൂര്‍ജാമ്യം കിട്ടാന്‍ വൈകുന്ന സാഹചര്യവും കൂടിയായപ്പോള്‍ വിജയ് ബാബു ദുബായില്‍ നിന്നും മുങ്ങി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നു എന്നാണ് സൂചന.
പാസ്‌പോര്‍ട്ട് റദ്ദാക്കിയ പശ്ചാത്തലത്തില്‍ വീസയും റദ്ദാവും അതുകൊണ്ട് ദുബായില്‍ നില്‍ക്കുന്നത് നിയമവിരുദ്ധമാണ് എന്ന് മനസിലാക്കിയാണ് നടന്‍ ജോര്‍ജ്ജിയയിലേക്ക് കടന്നത്.
മാത്രമല്ല ഇവിടെ നിന്ന് കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഇന്ത്യയുമായി ഇല്ലാത്ത ഒരു രാജ്യത്തേക്ക് വിജയ് ബാബു കടക്കുമെന്നാണ് സൂചന. അതിനായി വിജയ് തെരഞ്ഞെടുക്കുന്നത് ആള്‍ദൈവം എന്ന് സ്വയം പ്രഖ്യാപിച്ച നിത്യാനന്ദയുടെ അരികിലേക്ക് ആയിരിക്കും. ഏകദേശം ഇപ്പോഴത്തെ വിജയ്ബാബുവിന്റെ അവസ്ഥ തന്നെയാണ് നിത്യാനന്ദക്കും. കാരണം പാസ്‌പോര്‍ട്ടില്ലാതെ ഇന്ത്യ വിട്ടയാളാണ് നിത്യാനന്ദ. രാജ്യത്തെ നിയമത്തെയും പോലീസിനെയും ഒക്കെ നോക്കുകുത്തിയാക്കിയാണ് ഇയാള്‍ രാജ്യം കടന്നത്. തൊട്ടുപിന്നാലെ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ഒരു ദ്വീപ് വാങ്ങി, അതിനെ ഹിന്ദുരാജ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നിത്യാനന്ദ ഉണ്ടാക്കിയ കലാസ എന്നു പേരിട്ടിരിക്കുന്ന ആ ദ്വീപ് രാജ്യത്തെ കുറിച്ച് ഭയപ്പെടുത്തുന്നതും കൗതുകമുണര്‍ത്തുന്നതുമായ നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തരമൊരു സ്ഥലത്തേക്ക് പോകാനാണ് വിജയ് ബാബു പദ്ധതിയിടുന്നതെന്നാണ് സൂചന. നേരത്തെ ജോര്‍ജിയയില്‍ നിന്നും ആഫ്രിക്കയിലേക്കോ ലാറ്റിന്‍ അമേരിക്കയിലേക്കോ നടന്‍ മുങ്ങുമെന്നുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നിത്യാനന്ദയുടെ അടുത്തേക്ക് വിജയ്ബാബു മുങ്ങുമെന്ന് പോലീസ് സംശയിക്കുന്നത്. നിത്യാനന്ദയുടെ കീഴില്‍ വിജയ് സുരക്ഷിതനായിരിക്കും എന്നതില്‍ സംശയമില്ല. അങ്ങനെ ആ ദ്വീപില്‍ എത്തിയാല്‍ കേരളാ പോലീസിന് പിന്നെ വിജയ്ബാബുവിനെതിരെ ഒരടിപോലും അനങ്ങാന്‍ കഴിയില്ല.
അതേസമയം വിജയ് ഏത് രാജ്യത്തേക്കാണ് കടന്നതെന്ന വിവരം ഇപ്പോള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറായ സി.എച്ച് നാഗരാജു പറഞ്ഞത്. അതേസമയം ജോര്‍ജിയയാണ് ഈ രാജ്യമെന്നും ഇവിടെ നിന്ന് നിത്യാനന്ദയുടെ അടുത്തേക്ക് വിജയ് ബാബു എത്തില്ലെന്ന് ഉറപ്പിക്കാന്‍ ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല ബിസിനസ് ടൂറിലാണെന്നും മെയ് 24ന് തിരിച്ചെത്തുമെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫീസറുടെ നോട്ടീസിന് വിജയ് ബാബു മറുപടി നല്‍കിയതെന്നും ആ തീയതിക്കുള്ളിലും അദ്ദേഹം നാട്ടിലെത്തിയില്ലെങ്കില്‍ അടുത്ത നടപടിയായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്നും കമ്മീഷര്‍ പറഞ്ഞു.
നടന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍ പീഡിപ്പിച്ച നടിയുടെ പേരു പറഞ്ഞ് വിജയ് ബാബു ലൈവിട്ടിരുന്നത് വിനയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പീഡന കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. എന്നാല്‍ ജാമ്യം ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha