സംസ്ഥാനത്ത് മങ്കി പോക്സ് കേസുകള്‍ വര്‍ദ്ധിക്കുന്നു..... ആകെ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി, യുഎഇയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി

സംസ്ഥാനത്ത് മങ്കി പോക്സ് കേസുകള്‍ വര്‍ദ്ധിക്കുന്നു..... ആകെ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി, യുഎഇയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി .
രണ്ട് രോഗികള്‍ കൊല്ലം, കണ്ണൂര്‍ ജില്ലകളിലുള്ളവരാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരും യുഎഇയില്‍ നിന്നും എത്തിയവരാണ്. അതിനാല്‍ യുഎഇയില്‍ നിന്നും എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി്. അതേസമയം രോഗികളുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതിന്റെ ആശ്വാസത്തില്‍ ആരോഗ്യവകുപ്പ്. അവസാനം രോഗം സ്ഥിരീകരിച്ച 35കാരനായ മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിലവില്‍ നിരീക്ഷണത്തിലാക്കി. ഇയാളുള്‍പ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് .
രോഗലക്ഷണങ്ങള്‍ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha