ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്

ഇറാനെതിരായ യുഎസ് ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധം അവസാനിപ്പിക്കാന്‍ സമയപരിധി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''യുദ്ധം അവസാനിപ്പിക്കുന്നതിനായി സമയപരിധി നിശ്ചയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എപ്പോള്‍ നിര്‍ത്തണമെന്ന തീരുമാനം ഡോണള്‍ഡ് ട്രംപിന്റേതാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു,'' അദ്ദേഹം പറഞ്ഞു.
അതേസമയം സൗത്ത് പാഴ്‌സ് വാതകപ്പാടത്തിനു നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ ഇറാന്‍ ആക്രമണം നടത്തി. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, കുവൈത്തിലെ മിനാ അല്‍ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാന്‍ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha

























