ശബരിമല അപ്പാച്ചിമേട്ടിൽ പന്ത്രണ്ട് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു....പത്മശ്രീ ആണ് മരിച്ചത്... ശ്വാസതടസം നേരിട്ടപ്പോൾ സന്നദ്ധ പ്രവർത്തകർ സന്നിധാനം ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു....
ശബരിമല അപ്പാച്ചിമേട്ടിൽ പന്ത്രണ്ട് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം ജില്ല പാപ്പനായിക്കം പട്ടി ഏഴുകുഴി പോസ്റ്റ് കുമാറിന്റെ മകൾ പത്മശ്രീ ആണ് മരിച്ചത്. ശ്വാസതടസം നേരിട്ടപ്പോൾ സന്നദ്ധ പ്രവർത്തകർ സന്നിധാനം ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയടക്കമുള്ള സംഘം മല കയറിയെത്തിയത്. അപ്പാച്ചിമേട്ടിൽ വെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജയലക്ഷ്മിയാണ് കുട്ടിയുടെ മാതാവ്.
ശബരിമലയിൽ തിരക്ക് തുടരുകയാണ്. ഇതോടെ ശബരിമലയിലെ തിരക്കില്‍ കേരള ഹൈക്കോടതി ഇടപെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് ചോദിച്ച കോടതി ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കണമെന്നും നിർദേശിച്ചു.
ശബരിമല സന്നിധാനത്ത് റെസ്‌ക്യൂ ആംബുലൻസ് വിന്യസിക്കും; എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനമുണ്ടാകുമെന്ന് മന്ത്രി
വെര്‍ച്വല്‍ ക്യൂവും സ്‌പോട്ട് ബുക്കിങ്ങും ക്രമപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. തിരക്ക് കണക്കിലെടുത്ത് നടത്തിയ പ്രത്യേക സിറ്റിങ്ങിലാണ് കോടതിയുടെ നിര്‍ദേശം. അതേസമയം ദര്‍ശനസമയം 17 മണിക്കൂര്‍ ആക്കിയിട്ടുണ്ടെന്ന് ദേവസം ബോര്‍ഡ് കോടതിയെ അറിയിച്ചു. തന്ത്രിയുമായി ആലോചിച്ചാണ് ദേവസ്വം ബോര്‍ഡ് നിലപാട് കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha