Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...


ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...


റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...


19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...

സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം ജയം; സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്

28 APRIL 2024 07:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്...!

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...

സെലക്ടര്‍മാര്‍ തഴഞ്ഞ ഇന്ത്യന്‍ താരം സഞ്ജു സാംസന്റെ വില അറിയുകയാണ്. അര്‍ധ സെഞ്ചറികളുമായി ക്യാപ്റ്റന്‍മാര്‍ പടനയിച്ച ഐപിഎല്‍ പോരാട്ടത്തില്‍, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സീസണിലെ നാലാം അര്‍ധസെഞ്ചറി കുറിച്ച മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ നിശ്ചിത 20 ഓവറില്‍ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സഞ്ജുവിനു പുറമേ യുവതാരം ധ്രുവ് ജുറലും അര്‍ധസെഞ്ചറി നേടിയതോടെ രാജസ്ഥാന്‍ അനായാസം വിജയത്തിലെത്തി. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയം തൊടുമ്പോള്‍ ബാക്കിയായത് 6 പന്തുകള്‍.

ഒന്‍പതു മത്സരങ്ങളില്‍നിന്ന് എട്ടാം ജയം കുറിച്ച രാജസ്ഥാന്‍, 16 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീസണിലെ നാലാം തോല്‍വി വഴങ്ങിയ ലക്‌നൗ 10 പോയിന്റുമായി നാലാം സ്ഥാനത്തു തുടരുന്നു. പിരിയാത്ത നാലാം വിക്കറ്റില്‍ സഞ്ജു ജുറല്‍ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാന്റെ വിജയത്തിന്റെ നട്ടെല്ല്. വെറും 62 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 121 റണ്‍സാണ്.

28 പന്തിലാണ് സഞ്ജു അര്‍ധസെഞ്ചറി പിന്നിട്ടത്. ജുറല്‍ 31 പന്തിലും അര്‍ധസെഞ്ചറി കടന്നു. സഞ്ജു 33 പന്തുകള്‍ നേരിട്ട് ഏഴു ഫോറും നാലു സിക്‌സും സഹിതം 71 റണ്‍സുമായി പുറത്താകാതെ നിന്നു. ജുറല്‍ 34 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 52 റണ്‍സോടെ ക്യാപ്റ്റനു കൂട്ടുനിന്നു.

ഓപ്പണിങ് വിക്കറ്റില്‍ വെറും 35 പന്തില്‍നിന്ന് 60 റണ്‍സ് അടിച്ചുകൂട്ടി ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും നല്‍കിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാന്‍ അനായാസം വിജയത്തിലെത്തിയത്. ബട്‌ലര്‍ 18 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം നേടിയത് 34 റണ്‍സ്. ജയ്‌സ്വാള്‍ 18 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്തും പുറത്തായി. റിയാന്‍ പരാഗ് 11 പന്തില്‍ ഒരു സിക്‌സ് സഹിതം 14 റണ്‍സെടുത്ത് അമിത് മിശ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായെങ്കിലും, പിരിയാത്ത നാലാം വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുമായി സഞ്ജു ജുറല്‍ സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ലക്‌നൗവിനായി മാര്‍ക്കസ് സ്റ്റോയ്‌നിസ് ഒരു ഓവറില്‍ മൂന്നു റണ്‍സ് വഴങ്ങിയും യഷ് താക്കൂര്‍ നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയും അമിത് മിശ്ര രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. അര്‍ധസെഞ്ചറിയുമായി മുന്നില്‍ നിന്നു പടനയിച്ച ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (76), ഇടവേളയ്ക്കു ശേഷം ഐപിഎലില്‍ അര്‍ധസെഞ്ചറി നേടിയ ദീപക് ഹൂഡ (50) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലക്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.

അതേസമയം ട്വന്റി20 ലോകകപ്പില്‍ ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരാകണമെന്നു മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സീനിയര്‍ താരം വിരാട് കോലിയെയും ശ്രീശാന്ത് ഉള്‍പ്പെടുത്തി. യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമിലുണ്ട്.

പേസര്‍മാരില്‍ മയങ്ക് യാദവിനെ ശ്രീശാന്ത് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. മേയ് ഒന്നിനു മുന്‍പ് ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നോ, നാളെയോ ബിസിസിഐ പ്രതിനിധികള്‍ യോഗം ചേരും. അതിനു ശേഷമായിരിക്കും ടീം പ്രഖ്യാപനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (7 minutes ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (17 minutes ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (20 minutes ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (32 minutes ago)

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (3 hours ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (3 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (3 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (3 hours ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (3 hours ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (3 hours ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (4 hours ago)

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...  (4 hours ago)

അറിഞ്ഞില്ല ആരും പറഞ്ഞില്ല...! മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.... ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുൻപ് നടത്തിയ വിദേശയാത്രകള  (4 hours ago)

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...  (4 hours ago)

19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്  (4 hours ago)

Malayali Vartha Recommends