പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ ഓര്‍മ്മയായി.... സംസ്‌കാരം ഇന്ന്

പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ (65) അന്തരിച്ചു. മുംബയ് കോകിലബെന്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.
മലയാളത്തിലെ ഹിറ്റ് ചിത്രമായ 'രോമാഞ്ച'ത്തിന്റെ ഹിന്ദി റീമേക്കായ കപ് കപി യുടെ ഡബ്ബിംഗ് ജോലികള്‍ കഴിഞ്ഞ് മുംബയിലെ വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പരേതനായ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും നിര്‍മ്മാതാവ് പരേതയായ ചന്ദ്രമണിയുടെയും മൂത്തമകനാണ്. ജയശ്രീയാണ് ഭാര്യ. മക്കള്‍: സജ്‌ന ശിവന്‍ (പ്രൊഫഷണല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍), ശന്തനു ശിവന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍) എന്നിവര്‍ മക്കളാണ്. മരുമകന്‍: ദീപക്. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍, സരിത രാജീവ് എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം മുംബയ് അന്ധേരി വെസ്റ്റിലെ വീരദേശായ് റോഡിലുള്ള മെറിഡിയന്‍ അപ്പാര്‍ട്ട്മെന്റില്‍ (ഫ്‌ളാറ്റ് നമ്പര്‍ 2, ബില്‍ഡിംഗ് നമ്പര്‍ 2) എത്തിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട് 4ന് മുംബയ് ഓഷിവാര ഹിന്ദു ശ്മശാനത്തില്‍ .
"
https://www.facebook.com/Malayalivartha