ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ

അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം ജയിൽ മോചിതനായി. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം കിട്ടിയാണ് അദ്ദേഹം ജയിൽ മോചിതനായത്. അതിനു ശേഷം പ്രവർത്തകരുമായി അദ്ദേഹം സംസാരിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും അദ്ദേഹം നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയമെന്നും എല്ലാ നേതാക്കന്മാരെയും ഇല്ലാതാക്കാൻ ആണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി . മമതയും, തേജസിയും പിണറായി വിജയനും ഉദ്ദവ് താക്കറയും എല്ലാം ജയിലിനകത്താകുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
https://www.facebook.com/Malayalivartha