ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും പഞ്ഞിക്കിട്ട് ഭര്‍ത്താവ്

ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ച് അവശരാക്കി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. സംഭവത്തില്‍ ഭാര്യക്കും യുവാക്കള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ; സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഭാര്യയും ഭര്‍ത്താവും. കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഭര്‍ത്താവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി.
തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും മര്‍ദ്ദിക്കുകയായിരുന്നു.സംഭവത്തില്‍ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം ഭര്‍ത്താവിനെതിരെ യുവതി പരാതിയൊന്നും നല്‍കിയിട്ടില്ല. ഗാസിയാബാദ് ബുലന്ദ്ഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് വിവരം.
https://www.facebook.com/Malayalivartha
























