Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...

10 MAY 2024 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം. ഒരുലക്ഷത്തിലധികം പേരാണ് ബോംബിങ് കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തിൽനിന്നുള്ള റഫാ അതിർത്തി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടിരുന്നു. പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

റഫായിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് കുടിയിറക്കപ്പെടുന്നവർ, ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ അവശിഷ്ടങ്ങൾക്കിടയിലേക്കാണ് തിരികെ പോകുന്നത്. റഫാ ഉപേക്ഷിക്കാന്‍ നിർബന്ധിതരാകുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. റഫായിലെ പൂർണ്ണ തോതിലുള്ള ആക്രമണത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

900 കിലോഗ്രാം ബോംബുകളുടെ 1,800 എണ്ണവും 225 കിലോഗ്രാമിന്റെ 1,700 ബോംബുകളുമാണ് അമേരിക്ക ഇസ്രയേലിന് കൈമാറാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റഫാ ആക്രമണമാണ് ഷിപ്മെന്റ് തടയാൻ കാരണമായത്. അതേസമയം, റഫായിലെ കര ആക്രമണത്തിന് ആവശ്യമായ എല്ലാ ആയുധങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

 

 

വെടിനിർത്തലിന് വേണ്ടി ഈജിപ്തിൽ നടന്ന ചർച്ചകളുടെ ഏറ്റവും പുതിയ റൗണ്ട് അവസാനിച്ചതായും റഫായിലും ഗാസയിലെ മറ്റ് ഭാഗങ്ങളിലും ആസൂത്രണം ചെയ്തതുപോലെ ഇസ്രയേൽ അതിൻ്റെ പ്രവർത്തനവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം. റഫായിലേക്കുള്ള സഹായവിതരണം ഇസ്രയേൽ തടയുന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. ഏകദേശം 13 ലക്ഷത്തോളം മനുഷ്യരാണ് അഭയാർഥികളായി റഫായിൽ കഴിയുന്നത്. ഗാസയുടെ പല മേഖലകളിൽ നടത്തിയ ഇസ്രയേൽ ആക്രമണത്തിൽ നാടും വീടും നഷ്ടപ്പെട്ടവരാണ് ഇവർ. നിലവിൽ ആക്രമണം ഏഴുമാസം പിന്നിടുമ്പോൾ സഹായ ശേഖരങ്ങളൊന്നുമില്ല അവസ്ഥയാണ്.

 

 

ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും ടാങ്കുകൾ ഉപയോഗിച്ച് ആവർത്തിച്ചുള്ള ബോംബാക്രമണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് നിരവധി റോക്കറ്റ് ആക്രമണങ്ങളും നടത്തുന്നുണ്ട്. തിങ്കളാഴ്ച ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി ഒഴിപ്പിച്ച റഫായുടെ കിഴക്കൻ സമീപപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ പല ബോംബാക്രമണങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ഉണ്ടാകുന്നുണ്ട്.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണങ്ങളെങ്കിലും ഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിഴക്കൻ റഫായിലെ താമസക്കാരെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ട തിങ്കളാഴ്ച മുതൽ, പ്രതിദിന റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 50ന് മുകളിലാണ്. ഒക്‌ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 34,904 പേർ കൊല്ലപ്പെടുകയും 78,514 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

 

റഫ ആക്രമണത്തിൽ ഇസ്രായേലിനെതിരെ അമേരിക്ക രംഗത്ത് എത്തിയിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള ആയുധകൈമാറ്റം തടഞ്ഞതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. അവശേഷിച്ച ആയുധ ആയുധകൈമാറ്റങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. റഫയ്ക്കു നേരെയുള്ള വ്യാപക ആക്രമണത്തെ ചെറുക്കുമെന്നും സൈനിക നടപടിയിൽ സിവിലിയൻ സുരക്ഷയ്ക്ക് മുൻഗണന വേണമന്നാണ് അമേരിക്കൻ നിലപാടെന്നും ഓസ്റ്റിൻ വ്യക്തമാക്കി. ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ ചർച്ചയിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹൗസും അറിയിച്ചു.

 

 

അതേസമയം ഗസയിൽ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചിരുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്നും ഖത്തറിനെയും ഈജിപ്തിനെയും ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയാണ് അറിയിച്ചിരുന്നു. രണ്ടു ദിവസത്തിലധികം നീണ്ട കെയ്‌റോ വെടിനിർത്തൽ ചർച്ചയെ തുടർന്ന് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends