തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ക്രിസ്റ്റഫർ എന്ന സൈക്കോ കില്ലർ കഥാപാത്രം ഇപ്പോഴും ഒരു ഭീതി നിറച്ച് നമ്മുടെ മനസ്സിൽ താളം കെട്ടി നിൽക്കുകയായിരിക്കും . ഇനീ ഞാൻ പറയാൻ പോകുന്നത് ഒരു റിയൽ സൈക്കോ കില്ലർ കുറിച്ചാണ്. നമ്മുടെ കേരളത്തിൽ തന്നെ ഉള്ള സൈക്കോപതിക്സീരിയൽ കൊലയാളി!!!!
2012 ജൂൺ മുതൽ ഓഗസ്റ്റ് വരെ കേരളത്തിലെ കൊല്ലം നഗരത്തിൽ പേടി വിതച്ച കൊലയാളി മൊട്ട നവാസ്. മയക്കുമരുന്നിന് അടിമയായ മനോരോഗി. കൊല്ലം ജില്ലയിൽ 1966 ൽ മൊട്ട നവാസ് ജനിച്ചത്. 1996 ൽ മൊട്ട നവാസ് തന്റെ കൊലപാതക പരമ്പരക്ക് തുടക്കമിട്ടു.എന്താണ് ഇയാളുടെ കൊലപാതക രീതി എന്ന് നോക്കാം ;-
വൈകുന്നേരം എട്ടുമണിക്ക് ഉറങ്ങാൻ പോകും. അർദ്ധരാത്രിയിൽ ഉറക്കമുണരും .രാത്രിയുടെയാമങ്ങളിൽ കറങ്ങി നടന്ന് ആളുകളുടെ ജീവൻ എടുക്കും . 2012 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇയാൾ കൊന്നൊടുക്കിയത് നിരവധി പേരെ.ഇയാളുടെ കൈ പിടിയിൽ പിടഞ്ഞത് നിരവധി ജീവനുകൾ.
രാജശേഖരൻ. ഒരു തണുപ്പുള്ള രാത്രിയിൽ രക്തത്തിൽ മുക്കി കൊല്ലം മുണ്ടക്കലിലെ രാജശേഖരനെ കൊലപ്പെടുത്തി. ഇതിന് സാക്ഷികളൊന്നും ഇല്ല. നവാസ് ആ വർഷം ജയിലിലായി. നാലുവർഷത്തിനു ശേഷം,മതിയായ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തൻ . രണ്ടാം തവണ 2007ൽ കൊല്ലം കാരികോഡിൽ ഷമീറിനെ കൊലപ്പെടുത്തി. നവാസ് അറസ്റ്റു ചെയ്യപ്പെട്ടു ശിക്ഷിക്കപ്പെട്ടു. രാത്രിയിൽ കൊല്ലത്തിന്റെ തെരുവുകളിൽ ഉറങ്ങുന്ന ആളുകളെ അയാൾ ലക്ഷ്യമിട്ടു .
മൂർച്ചയേറിയ കനമുള്ള വലിയ പാറകൾ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് അഞ്ച് പേരെഇഞ്ചിഞ്ചായി കൊന്നു. ആദ്യത്തെ കൊലപാതകങ്ങൾ നടന്നത് 2012 ജൂൺ ആദ്യ വാരത്തിൽ . ജൂൺ 6 ന് എസ്.പി.ഓഫീസിനു കീഴിൽ ഉറങ്ങുകയായിരുന്ന 65 വയസുകാരനെ നവാസ് കൊലപ്പെടുത്തി .നവാസിന്റെ അടുത്ത ഇര അപ്പുകുട്ടൻ ആചരിയാണ്. ഒരു കടയുടെ വരാന്തയിൽ വെച്ച് ന അപ്പുക്കുട്ടൻ ആചരിയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തി.
ഈ തെരുവ് മരണത്തിന് പിന്നിൽ നവാസ് ആണെന്ന് പോലീസ് സംശയിച്ചു, അറസ്റ്റിലായപ്പോൾ മൊട്ട നവാസ് മാനസിക രോഗിയെപ്പോലെ പെരുമാറി . രണ്ടാമത്തെ കൊലപാതകത്തിന് തൊട്ടുപിന്നാലെ പോലീസ് നവാസിനെ സംശയിച്ച് കസ്റ്റഡിയിലെടുത്തു. നവാസ് മാനസിക വെല്ലുവിളി നേരിടുന്നതായി നടിച്ചു .പോലീസ് അയാളെ തിരുവനന്തപുരത്ത് മാനസിക അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു മനോരോഗവിദഗ്ദ്ധർ അദ്ദേഹത്തെ മാനസികമായി ആരോഗ്യവാനാണെന്ന് കണ്ടെത്തി ഡിസ്ചാർജ് ചെയ്തു. എന്നാൽ പോലീസ് ആ വിവര അറിയാൻ വൈകി. ഡിസ്ചാർജ് ആയ ഉടൻ, കൊല്ലത്തേക്ക് ആ കില്ലർ എത്തി.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്തിനിടയിൽ തെരുവോരങ്ങളിൽ മൂന്ന് മൃതദേഹങ്ങൾ . ജൂൺ 18 ന് എസ്.പി. ഓഫീസ് ഫ്ലൈഓവർ, 65 കാരനായ ബോണ്ടൻ കുമാർ എന്നൊരാളെ നവാസ് തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി.ഓഗസ്റ്റ് 3 ന് ബസിനുള്ളിൽ ഉറക്കത്തിലായിരുന്ന തങ്കപ്പനെ കൊല്ലപ്പെടുത്തി .. 18 ദിവസത്തിനുശേഷം, നവാസ്സ ർദാസനനെ വെരാണ്ടയിലെ ഒരു മുനിസിപ്പൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയി,ഇയാളെ കല്ലുകൊണ്ടടിച്ചു കൊന്നു.
രണ്ട് കൊലപാതകങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. നിരവധി അന്വേഷണങ്ങൾക്ക് ശേഷം, കൊല്ലം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വി. സുഗതൻ, സബ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, മുതിർന്ന സിവിൽ പോലീസ് ഓഫീസർ പ്രസന്ന കുമാർ എന്നിവരുടെ നേതൃത്വത്തിൽ 2012 നവംബർ 2 ന് നെഹ്‌റു പാർക്കിൽ നിന്ന് നവാസിനെ അറസ്റ്റ് ചെയ്തു.വിചാരണ കാത്തിരിക്കുന്ന നവാസ് നിലവിൽ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha