Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...

11 MAY 2024 02:14 PM IST
മലയാളി വാര്‍ത്ത

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ പ്രവചനം. ദീർഘകാല ശരാശരിയുടെ 102 % അധികമഴ അഖിലേന്ത്യാ തലത്തിലും ലഭിക്കും. ശരാശരി മഴ ലഭിക്കാനുള്ള സാധ്യത 65 ശതമാനത്തിലേറെയാണെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നതിനാൽ ഇത്തവണ മഴ കടമിടുകയില്ലെന്നു തന്നെയാണ് വിലയിരുത്തൽ. കഴി‍ഞ്ഞ വർഷം 94% മഴ കുറയുമെന്നത് ഉൾപ്പെടെ പത്തു വർഷമായി ഇവർ നടത്തുന്ന മൺസൂൺ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമാണെന്നതിനാൽ താപതരംഗം മൂലം ഉൽപാദനത്തളർച്ച നേരിടുന്ന രാജ്യത്തെ കാർഷിക മേഖല നേരിയ ആശ്വാസത്തിലാണ്.

മഹാരാഷ്ട്രയിലും മധ്യ‌പ്രദേശിലും വരൾച്ച നേരിടുന്ന കർണാടകയിലും ശക്തമായ മഴ ലഭിക്കും. ജൂണിൽ 95%, ജൂലൈയിൽ 105%, ഓഗസ്റ്റ് 98%, സെപ്റ്റംബർ 110% എന്നിങ്ങനെയാവും ശരാശരി മഴയുടെ ലഭ്യത. പസിഫിക് സമുദ്ര താപനില വർധിക്കുന്നതുമൂലമുണ്ടാകുന്ന എൽനിനോയുടെ വരൾച്ചാ പിടിയിലാണ് ലോക കാലാവസ്ഥ. ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ താപനില വർധിക്കുന്നതിനും മഴ കുറയുന്നതിനും എൽ നിനോ കാരണമാകും. 

എൽ നിനോയിൽ നിന്നു ലാനിനയിലേക്ക് മാറുന്ന ഘട്ടത്തിലാണ് ജൂണിൽ മഴ എത്തേണ്ടത്. ഇത് മൺസൂണിനെ തുടക്കത്തെ നേരിയ തോതിൽ ബാധിച്ചേക്കാം. ചൂട് കൂടി നിൽക്കുന്ന എൽ നിനോ വർഷങ്ങളിൽ നിന്ന് ചൂട് കുറയുന്ന ലാ നിനാ വർഷങ്ങളിലേക്കു ലോക കാലാവസ്ഥ മാറുന്ന വർഷങ്ങളിൽ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്ന രീതിയാണ് കണ്ടുവരുന്നതെന്നു ഗവേഷകർ പറയുന്നു.

 

 

അതേ സമയം, ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടാണ്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

 

 

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 

 

 

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.

 

 

മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിക്ക് രാത്രി തലസ്ഥാനം വളഞ്ഞ് SIT..! ബൈജു അറസ്റ്റില്‍..! A K G സെന്ററിർ ഭൂകമ്പം വാസുവിന്റെ അറസ്സ് ഇന്ന് ..!  (26 minutes ago)

കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്...  (39 minutes ago)

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (58 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (1 hour ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (1 hour ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (1 hour ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (1 hour ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (1 hour ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (2 hours ago)

ഏറ്റവും ഉയർന്ന ശതമാനം  (2 hours ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (2 hours ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (2 hours ago)

ചിരിപരത്തി വീഡിയോ  (2 hours ago)

Malayali Vartha Recommends