മത്സ്യത്തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്.. പ്രതികള്‍ക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും
വിഴിഞ്ഞത്ത് ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്ന് മത്സ്യതൊഴിലാളിയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ക്രിസ്റ്റടിമ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ കലവാനെന്ന റോബിന്‍സണ്‍, രാമേശ്വരം സ്വദേശി രാധ എന്നീ പ്രതികളെയാണ് തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ ക്രിസ്റ്റടിമയാണ് (55) കൊല്ലപ്പെട്ടത്. 2017 ആഗസ്റ്റ് 7 രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്.
വിഴിഞ്ഞം ഫിഷിംഗ് ലാന്‍ഡിംഗ് സെന്ററിന് സമീപത്തെ പണി പൂര്‍ത്തിയായി വരുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിന്റെ മൂന്നാം നിലയില്‍ നിന്നാണ് ക്രിസ്റ്റടിമയെ താഴേക്ക് തള്ളിയിട്ടത്.
അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ജോണ്‍സണും ക്രിസ്റ്റടിമയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന് കേസ്.
ക്രിസ്റ്റടിമയോടൊപ്പം മൂന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളിയാണ് കൊലപാതക വിവരം പുറത്ത് അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റടിമയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിഴത്തുക ക്രിസ്റ്റടിമയുടെ ആശ്രിതരായ ഭാര്യ ഷേര്‍ളിക്കും അഞ്ച് മക്കള്‍ക്കും നല്കാന് കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha