രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നതെന്ന് പ്രധാനമന്ത്രി . പാകിസ്താന്റെ കയ്യിലുള്ള ബോംബ് എങ്ങനെ വിനിയോഗിക്കണമെന്ന് അവർക്ക് അറിയില്ല. അതിനാൽ ബോംബ് വാങ്ങാനുള്ള ആളുകളെ അവർ തിരയുകയാണെന്നും പ്രധാനമന്ത്രി .
കോൺഗ്രസിന്റെ ഇത്തരത്തിലുള്ള മനോഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ പാകിസ്താനെ അനുകൂലിച്ച് സംസാരിക്കുകയും ഭാരതത്തെ ജനങ്ങളെ ഭയപ്പെടുത്താനും ശ്രമിക്കുന്നുവെന്നും എന്നാൽ നിങ്ങൾ ഒന്നോർക്കണം. പാകിസ്താന് ബോംബുകൾ ഉണ്ടായിരിക്കാം. എന്നാൽ അവർ അത് വിൽക്കാൻ നടക്കുകയാണ് എന്നും പ്രധാനമന്ത്രി തുറന്നടിച്ചു .
https://www.facebook.com/Malayalivartha
























