അതു കണ്ടു നില്ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍
അതു കണ്ടു നില്ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ .
കൊല്ലം മടത്തറ സ്വദേശി അല്‍ത്താഫ്(25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ആട് വീണത്. തുടര്‍ന്ന് കയറില്‍ തൂങ്ങിക്കൊണ്ട് അല്‍ത്താഫ് താഴേയ്ക്ക് ഇറങ്ങുകയായിരുന്നു. താഴേയ്ക്കെത്തിയതോടെ യുവാവ് ശ്വാസം കിട്ടാതെ ഭിത്തിയില്‍ ചാരി നിന്നതായി ദൃക്സാക്ഷികള്‍ .ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടിയല് യുവാവ് ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് വീണുപോകുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അല്‍ത്താഫ് രക്ഷിക്കാന്‍ ശ്രമിച്ച ആടും ചത്തു. തിരുവനന്തപുരത്ത് സോളാറുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അല്‍ത്താഫ്.
ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങാന്‍ ശ്രമിക്കരുതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്ന സാഹചര്യങ്ങളില്‍ പോലും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്..
"
https://www.facebook.com/Malayalivartha