Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...


ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.... അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി..


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു


ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം

02 MAY 2024 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില്‍ സ്ഥാപിച്ചു

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു

മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.... അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി..

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകൾ. അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ കടുത്ത പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂളുകൾ രംഗത്ത് വന്നു കഴിഞ്ഞു. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ലെന്നാണ് പറയുന്നത്. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നും ഡ്രൈവിംഗ് സ്‌കൂളുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാർക്കെതിരെ തുറന്നടിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നൽ.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കൊണ്ട് പിൻമാറില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥർ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആർടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.

വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം. ഒരുകാരണവശാലം ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു വ്യക്തമാക്കുന്നത്. ഗതാഗത വകുപ്പിൻറെ നിർദേശം സംസ്ഥാനത്തെ ഏഴായിരത്തിലധികം ഡ്രൈവിംഗ് സ്കൂളുകളെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും ഈ മേഖലയിൽ നിന്ന് തന്നെ തുടച്ച് നീക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുന്നതിനോട് ഒരു എതിർപ്പുമില്ല.

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രതികരിച്ചു.

തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലർ പ്രകടിപ്പിക്കുന്ന ഒരു വൈഷമ്യം ഉണ്ട്. മന്ത്രിക്കും അതുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങൾ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ ആരോപിച്ചു.

ഏതുതരത്തിലും ടെസ്റ്റിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. മലപ്പുറത്തെ ഗ്രൗണ്ട് ഡ്രൈവിംഗ് സ്കൂളുകൾ വാടകയ്ക്ക് എടുത്തതാണ്. ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പുമായി ഗ്രൗണ്ട് വിട്ടുനൽകി സഹകരിക്കുകയായിരുന്നു. ഇനി ഗ്രൗണ്ട് വിട്ടുനൽകില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കുന്നു. സർക്കുലർ പിൻവലിക്കും വരെ സമരം തുടരും.

സർക്കുലർ പിൻവലിച്ച് ചർച്ച നടത്തി മാറ്റങ്ങൾ വരുത്താമെന്നും അവർ പറയുന്നു. കൊച്ചിയിലും ടെസ്റ്റ് ബഹിഷ്കരിച്ച് പ്രതിഷേധമറിയിച്ച് ഡ്രൈവിങ് സ്കൂളുകാർ രംഗത്ത് വന്നു. പ്രതിഷേധം ഡ്രൈവിംഗ് പഠിക്കുന്നവർക്ക് വേണ്ടിയാണ്. ഓട്ടോമാറ്റിക് വണ്ടി പാടില്ല എന്നത് ഉൾപെടെയുള്ള നിർദേശങ്ങൾ പഠിതാക്കൾക്ക് ബുദ്ധിമുട്ടാണെന്നും സ്കൂളുകാർ പറയുന്നു.

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളിൽ ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ പ്രതിഷേധം ആരംഭിച്ചു. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല.

ഇതേ തുടർന്ന് പ്രതിദിനം എത്ര ടെസ്റ്റുകൾ നടത്തണമെന്ന കാര്യത്തിലാണ് ആർടിഒമാർക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസൻസ് ടെസ്റ്റുകൾ നടത്താനുള്ള സർക്കുലറാണ് ഇറക്കിയിരുന്നത്. എന്നാൽ, ഇത് വിവാദമായതിനെ തുടർന്ന് ചില ഇളവുകൾ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചിരുന്നെങ്കിലും സർക്കുലറായി ഇറക്കിയിരുന്നില്ല.

പ്രതിദിന ലൈസൻസ് 60 ആക്കി ഉയർത്താനും മന്ത്രി നിർദേശിച്ചിരുന്നു. റോഡ് ടെസ്റ്റിനായി വിശദമായ സർക്കുലർ ഇറക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എന്നാൽ, പുതിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയുള്ള സർക്കുലർ ഗതാഗത കമ്മീഷണർ ഇതുവരെ ഇറക്കിയിട്ടില്ല. ഇതേ തുടർന്നാണ് ആശയക്കുഴപ്പമുണ്ടായത്.

ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന വ്യക്തമാക്കി. പുതിയ നിർദ്ദേശം വരാത്തതിനാൽ 30 ലൈസൻസ് പരീക്ഷ മാത്രം നടത്താനാണ് ആർടിഒമാരുടെ തീരുമാനം. അതോടൊപ്പം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് ടെസ്റ്റിനു ശേഷം 'എച്ച്' ടെസ്റ്റ് നടത്തുക. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പുതിയ പരിഷ്‌ക്കരണത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരേ തുടക്കം മുതൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രതിഷേധം ഉയർന്നിരുന്നു.

നേരത്തെ ട്രാക്കൊരുക്കുന്നതിൽ സ്കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിർദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ ബഹിഷ്കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുത്തു. ടെസ്റ്റ് പരിഷ്ക്കരണം ഇന്ന് മുതൽ നടപ്പാക്കുന്നതിനിടെയാണ് സമരവുമായി ഡ്രൈവിംഗ് സ്കൂളുകൾ രംഗത്തെത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (6 minutes ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (20 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (33 minutes ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (35 minutes ago)

ന്യായീകരണവുമായി സംഘടന...!  (48 minutes ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (52 minutes ago)

പാലക്കാട് കുഴല്‍മന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു... സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി  (1 hour ago)

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (1 hour ago)

വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും വര്‍ദ്ധിക്കും.... മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി  (1 hour ago)

ഒളിവിലിരുന്ന് വീണ്ടും അപമാനിക്കുന്നു... പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും; പോലീസ് നാലുപാടും അന്വേഷിക്കവേ പ്രമുഖ പത്രത്തിന് ഒളിവിലിരുന്ന് ഇന്റര്  (2 hours ago)

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (2 hours ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (2 hours ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

Malayali Vartha Recommends