Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...


ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.... അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി..


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു


ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലം തുടങ്ങിയോ? ലാവ്ലിൻ കേസ് തുടരെ തുടരെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നു... മുമ്പില്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്....

02 MAY 2024 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില്‍ സ്ഥാപിച്ചു

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു

മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.... അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി..

മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലം തുടങ്ങിയോ? ലാവ്ലിൻ കേസ് തുടരെ തുടരെ പരിഗണിക്കാൻ സുപ്രീം കോടതിതീരുമാനിച്ചിരിക്കുന്നു. മുമ്പില്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇത്രയും കാലം ഒരിക്കൽ പരിഗണിച്ചാൽ പിന്നെമാസങ്ങൾ കഴിഞ്ഞിട്ടായിരുന്നു അടുത്ത് പരിഗണിക്കുക.എന്നാൽ ബുധനാഴ്ച പരിഗണിച്ച കേസ് വ്യാഴാഴ്ചയും പരിഗണിക്കാൻ തീരുമാനിച്ചു. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം കോടതി ഇന്നും  പരിഗണിച്ചേക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110 ആം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ 113 ആം നമ്പർ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്.


പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്. വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

ലാവ്ലിൻ കേസ് പരിഗണിക്കാതെ മാറ്റിവയ്ക്കുമ്പോൾ കേരളം കുറ്റം പറഞ്ഞിരുന്നത് ബി ജെ പി സർക്കാരിനെയാണ്. എന്നാൽ സുപ്രീം  കോടതിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കേസിൽ ഇടപെടാൻ സർക്കാരിന് കഴിയില്ല. സുപ്രീം കോടതിയെ സംബന്ധിച്ചടത്തോളം അത്ര പ്രധാനപ്പെട്ട ഒന്നല്ല ലാവ്ലിൻ കേസ്. അതാണ് കേസിലുള്ള താമസത്തിന് പ്രധാന കാരണം. അതേസമയം ലാവ്ലിൻ കേസ് ഇല്ലാതാക്കാൻ വിവിധങ്ങളായ ശ്രമങ്ങൾ പിണറായി നടത്തുന്നുണ്ട്.  എന്നാൽ അത്തരം ശ്രമങ്ങൾ വേണ്ടത്ര വിജയിച്ചിട്ടില്ല. ബി ജെ പിയുടെ വക്താവായിരുന്ന നൂപുർ ശർമ്മയെ മലർത്തിയടിച്ച ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബഞ്ചാണ്  ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത്. ലാവ്ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കപ്പെട്ടാൽ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കും.

    ജസ്റ്റിസ് സൂര്യകാന്ത് ആൾ പുലിയാണ് . 2022 മെയ് 26ന് ടൈംസ് നൗ  ചാനലിലിലാണ് ശർമ്മ വിവാദ പരാമർശം നടത്തിയത്. ഗ്യാൻവാപി മസ്ജിദ് തർക്കത്തെ കുറിച്ചുള്ള സംവാദത്തിൽ പ്രവാചകനെ കുറിച്ചുള്ള ശർമ്മയുടെ പരാമർശങ്ങളാണ് വിവാദമായത്. പരാമർശം വിവാദമായെങ്കിലും ശർമ്മം അതിനെ ന്യായീകരിച്ചു. രാജ്യത്തിന് അകത്തും പുറത്തും ഇത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു.  പലയിടങ്ങളിലും കലാപമുണ്ടായി. സുപ്രീം കോടതിയിൽ ജസ്റ്റി സ് സൂര്യകാന്തിൻ്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.രാജ്യത്തോട് മാപ്പു പറയാൻ കോടതി ആവശ്യപ്പെട്ടു.രാജ്യത്തെ തീച്ചൂളയിലേക്ക് തള്ളിയിട്ടതായി കോടതി പറഞ്ഞു. ഒരു പാർട്ടിയുടെ വക്താവായി തുടരുന്നത് തോന്നുന്നതെന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്നും കോടതി പറഞ്ഞു.ഇതോടെ ശർമ്മയുടെ വക്താവ് സ്ഥാനം തെറിച്ചു.     2019 ലാണ് ജസ്റ്റിസ് സൂര്യകാന്ത്  പരമോന്നത കോടതിയിലെത്തിയത്. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ്  ജനറൽ ആയിരുന്നു അദ്ദേഹം. ഇത്തരത്തിൽ വിപ്ലവകരമായ വിധികൾ പറഞ്ഞ ജഡ്ജിയുടെ മുന്നിലാണ് പിണറായിയുടെ തല വന്നു ചേർന്നത്. 2025 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുമെന്ന് കരുതുന്നയാളാണ് ജസ്റ്റിസ് സൂര്യകാന്ത്. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് പറയത്തക്ക സ്വാധീനമില്ലാത്ത ജസ്റ്റിസ് സൂര്യകാന്തിന് മുന്നിൽ പിപ്പിടി വിദ്യ ഏശില്ല.നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്.       മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്. ആകെ ഒമ്പത് പ്രതികളാണുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, വൈദ്യുതി വകുപ്പ് മുൻ ജോ.സെക്രട്ടറി എ.ഫ്രാൻസിസ് എസ്.എൻ.സി ലാവ് ലിൻ കമ്പനി. വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹന ചന്ദ്രൻ, മുൻ അക്കൗണ്ട്സ് മെമ്പർ കെ.ജി.രാജശേഖരൻ നായർ, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ എം.കസ്തൂരി രങ്ക അയ്യർ, മുൻ ബോർഡ് ചെയർമാൻ പി.എ.സിദ്ദാർത്ഥ മേനോൻ, എസ്.എൻ.സി ലാവ് ലിൻ കമ്പനിയുടെ വൈസ് പ്രസിഡൻറ് എന്നിവരാണ് പ്രതികൾ.    

മുൻ ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് 2022 ൽ പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ  എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കി. പക്ഷേ  എന്നിട്ടും ഒന്നും സംഭവിച്ചില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് കേസ് പുതിയ ബഞ്ചിന് വിട്ടത്.   അദ്ദേഹത്തോട് പിണറായി വിജയൻ്റെ പിപ്പിടിവിദ്യകൾ നടക്കില്ലെന്നാണ് സി ബി ഐ യും നിയമലോകവും കരുതുന്നത്. 


‍മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാ യിരുന്നത്.. വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ അറിയിക്കണമന്നാണ് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ലാവ്‌ലിന്‍ കരാര്‍ മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസില്‍, വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണിക്കുന്നുണ്ട്.


ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത്. പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.


2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുതി വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ കമ്പനിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. ഇതാണ് പിണറായിക്ക് വിനയായത്. പിണറായി വിജയൻ എന്ന് കേൾക്കുമ്പോൾ രാജ്യം ആദ്യം കണക്റ്റ് ചെയ്യുന്നത്  ലാവ്ലിൻ കേസുമായാണ്. സി പി എമ്മിനുള്ളിൽ നിന്നാണ് പിണറായിക്കെതിരെ ആദ്യം അമ്പെയ്ത്തുണ്ടായത്. വി.എസ്.അച്ചുതാനന്ദനാണ് എക്കാലവും ലാവ്ലിൻ പറഞ്ഞ് പിണറായിയെ ധർമ്മസങ്കടത്തിലാക്കിയത്.ദല്ലാൾ നന്ദകുമാർ,  ക്രൈം നന്ദകുമാർ , പി.സി.ജോർജ് തുടങ്ങി നിരവധിയാളുകളെ വി.എസ് ലാ വ്ലിൻ കേസിന് വേണ്ടി രംഗത്തിറക്കിയിട്ടുണ്ട്. 

 

എന്നാൽ പിണറായിക്കൊപ്പമായിരുന്നു. ഭാഗ്യം. വി എസ്.രോഗ കിടക്കയിലായിട്ടും ലാവ് ലിന് ഒരനക്കവുമില്ല.വി എസ് രോഗാതുരനായെങ്കിലും അദ്ദേഹത്തിൻ്റെ പഴയ സഹപ്രവർത്തകർ ഇപ്പോഴും ലാവ്ലിൻ കേസ് വിട്ടിട്ടില്ല. ലാവ്ലിൻ  കേസ് അട്ടിമറിച്ചത് രണ്ടു ജഡ്‌ജിമാരാണെന്ന് ക്രൈം നന്ദകുമാർ  ആരോപണം ഉയർത്തിയിരുന്നു. ഇവർ ആരൊക്കെയാണെന്ന് താൻ കേന്ദ്ര ഏജൻസിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് നന്ദകുമാർ പറയുന്നത്. ഇവർ കൈക്കൂലി വാങ്ങിയെന്ന നന്ദകുമാറിൻറെ ആരോപണം ദൂരവ്യാപകചലനങ്ങളായിരിക്കും നിയമ ലോകത്ത് ഉണ്ടാക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.വീണ്ടും തലവേദനയായി മാറിയിരിക്കുകയാണ് ക്രൈം നന്ദകുമാർ. ദീർഘകാലം പിണറായിയെ വേട്ടയാടിയ നന്ദകുമാറിന് വി എസ് അച്ചുതാനന്ദൻറെ പിന്തുണയുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വി എസിൻറെ എക്കാലത്തെയും വിശ്വസ്തനായിരുന്നു നന്ദകുമാർ.


പിണറായി വിജയനെ ലാവ്ലിൻ കേസിൽ വേട്ടയാടിയത് വി.എസാണ്. പിണറായിയെ അഴിമതിയുടെ നിഴലിൽ നിർത്താനാണ് എല്ലാ കാലത്തും വി.എസ്. ശ്രമിച്ചിരുന്നത്. പിണറായിക്കെതിരെ അതിശക്തമായ നിക്കങ്ങളാണ് ഓരോ കാലത്തും വി എസ് നടത്തിയത്. അതിൽ ക്രൈം നന്ദകുമാർ വഹിച്ച പങ്ക് ചെറുതല്ല. ലാവ്ലിൻ കേസിൽ ക്രൈം വാരിക സചിത്രമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പലതും അന്വേഷണ പരമ്പരകളായിരുന്നു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ക്രൈം വാരികയുടെ ഓഫീസ് ആക്രമിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. പിന്നീട് ദീർഘകാലം നന്ദകുമാർ പിണറായിക്കെതിരെ നിശബ്ദത പാലിച്ചു. മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയിൽ അംഗമായതോടെയാണ് വീണ്ടും നന്ദകുമാർ രംഗത്തിറങ്ങിയത്.


എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റ‍ർ ടി പി നന്ദകുമാര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. പരാതിയിൽ നന്ദകുമാറിന്റെ മൊഴിയും രേഖപ്പെടുത്തി.ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ  പറഞ്ഞു.ഇതിൽ രണ്ടു ജഡ്ജിമാർക്കും വിരമിച്ചപ്പോൾ പിണറായി സ്ഥാനമാനങ്ങൾ നൽകിയെന്നും നന്ദകുമാറിൻറെ മൊഴിയിലുണ്ടെന്നാണ് വിവരം. ജഡ്ജിമാർക്കെതിരായ ആരോപണം കേരളത്തിൽ പുതിയ സംഭവമാണ്. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നന്ദകുമാറിൻറെ പുതിയ ആരോപണം കത്തി കയറിയത്.


ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിൻ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ്  ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടത്. എന്നാൽ  വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തിയത്.  2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു. എന്നാൽ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ രംഗത്തുള്ള മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ലളിതിൻറെ ബെഞ്ചിൽ കേസെത്തിയത്. . വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു.ഏതായാലും സൂര്യകാന്തിൽ  ലാവ്ലിൻ തീരും എന്ന് തന്നെയാണ് കരുതുന്നത്. കേസ് വിളിച്ചു മാറ്റി വയ്ക്കുന്ന ശീലം അദ്ദേഹത്തിനില്ല എന്നാണ് പറയപ്പെടുന്നത്. പിണറായിയെ ഒഴിവാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയാൽ പിണറായിക്ക് രാജിവയ്ക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (7 minutes ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (34 minutes ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (36 minutes ago)

ന്യായീകരണവുമായി സംഘടന...!  (49 minutes ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (53 minutes ago)

പാലക്കാട് കുഴല്‍മന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു... സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി  (1 hour ago)

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (1 hour ago)

വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും വര്‍ദ്ധിക്കും.... മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി  (1 hour ago)

ഒളിവിലിരുന്ന് വീണ്ടും അപമാനിക്കുന്നു... പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും; പോലീസ് നാലുപാടും അന്വേഷിക്കവേ പ്രമുഖ പത്രത്തിന് ഒളിവിലിരുന്ന് ഇന്റര്  (2 hours ago)

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (2 hours ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (2 hours ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

Malayali Vartha Recommends