വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശ്ശൂരോ വേണമെന്ന് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍ , കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസ്, വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആര്‍ ശ്രീലേഖ എന്നിവര്‍ക്കായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഓഫര്‍ നല്‍കിയത്.
എന്നാല്‍ ഇത് മറികടന്നാണ് കെ സുരേന്ദ്രന്റെ രംഗപ്രവേശം. മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്നാണ് കെ സുരേന്ദ്രന്റെ ആവശ്യം. വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ലെന്നും സുരേന്ദ്രന്‍ നിലപാട് കടിപ്പിച്ചു. കെ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആലോചന.
എന്നാല്‍ പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്നും സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെടുന്നു. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് തീരുമാനിച്ച ആളാണ് ആര്‍ ശ്രീലേഖ. എന്നാല്‍ അന്ന് നീക്കം തടഞ്ഞത് വി മുരളീധരന്‍ പക്ഷം ആയിരുന്നു. വട്ടിയൂര്‍ക്കാവ് കൂടി വി മുരളീധരന്‍ പക്ഷം ലക്ഷമിടുമ്പോള്‍ രാജീവ് ചന്ദ്രശേഖറിന് പുതിയ പ്രതിസന്ധിയാകും. ഈ മാസം 11ന് അമിത് ഷാ പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗത്തിലാകും തീരുമാനം.
https://www.facebook.com/Malayalivartha
























