തമിഴ്‌നാട്ടിലെ കോളേജ് വിദ്യാർഥികൾക്കുള്ള സൗജന്യ ലാപ് ടോപ് വിതരണത്തിന് ഇന്ന് തുടക്കമാവും... എം.കെ. സ്റ്റാലിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും

തമിഴ്‌നാട്ടിലെ കോളേജ് വിദ്യാർഥികൾക്കുള്ള സൗജന്യ ലാപ് ടോപ് വിതരണത്തിന് ഇന്ന് തുടക്കമാവും. വൈകുന്നേരം മൂന്നിന് ചെന്നൈ ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയപദ്ധതികളും പ്രഖ്യാപനവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ എൻജിനിയറിങ്, മെഡിസിൻ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന 20 ലക്ഷം വിദ്യാർഥികൾക്കാണ് രണ്ടുവർഷം കൊണ്ട് സൗജന്യമായി ലാപ്‌ടോപ് നൽകുന്നത്.
കഴിഞ്ഞ മാർച്ചിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിൽ ആദ്യഘട്ടത്തിൽ 10 ലക്ഷം ലാപ് ടോപ് നൽകുന്നതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
സാധാരണ കുടുംബങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികളെ പഠനത്തിലും തൊഴിൽ നേടുന്നതിലും സഹായിക്കുകയും ഡിജിറ്റൽ വിടവ് നികത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘ഉലകം ഉങ്കൾ കൈയിൽ’ ലോകം നിങ്ങളുടെ കൈയിൽ എന്നു പേരിട്ട സൗജന്യ ലാപ്‌ടോപ് വിതരണപദ്ധതി നടപ്പാക്കുന്നത്.
എച്ച്പി, ഡെൽ, എയ്‌സർ തുടങ്ങിയ മുൻനിരകമ്പനികളുടെ ലാപ്‌ടോപ്പാണ് ഇതിനായി വാങ്ങിയിട്ടുള്ളത്. അതിനുവേണ്ട സോഫ്റ്റ് വേറുകളും സൗജന്യമായി ലഭ്യമാക്കുന്നതാണ്.
https://www.facebook.com/Malayalivartha



























