സങ്കടക്കാഴ്ചയായി... വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു

വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങൽ ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തി.
കസേരയിൽ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നൂർജഹാനാണ് രിഫാദിയയുടെ മാതാവ്. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha






















