Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും: ത്രിദിന സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും...

03 JANUARY 2026 04:54 PM IST
മലയാളി വാര്‍ത്ത

ജനുവരി 6 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ സമുദ്ര പൈതൃകത്തെയും അതിന്റെ ആഗോള പ്രസക്തിയെയും ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കും. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ചരിത്രകാരന്മാര്‍, ആര്‍ക്കൈവിസ്റ്റുകള്‍, പണ്ഡിതന്മാര്‍ എന്നിവര്‍ സമ്മേളനത്തിലെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി 6 മുതല്‍ 8 വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് നടക്കുക.

രാജ്യത്തിനകത്തെ പ്രതിനിധികള്‍ക്ക് പുറമേ 22 രാജ്യങ്ങളില്‍ നിന്നായി വിവിധ മേഖലകളിലെ 38 പ്രമുഖ വ്യക്തികളും സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാര്‍, ചരിത്രകാരന്മാര്‍, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്മാര്‍, സാംസ്‌കാരിക പരിശീലകര്‍ എന്നിവര്‍ പങ്കെടുക്കുന്ന സെഷനുകള്‍ സമ്മേളനത്തില്‍ ഉണ്ടായിരിക്കും.

ലിസ്ബണ്‍ സര്‍വകലാശാലയിലെ ഡോ. ഹ്യൂഗോ കാര്‍ഡോസോ, ഓസ്ട്രിയയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയിലെ പ്രൊഫ. ഇസ്താന്‍ പെര്‍സെല്‍, ജക്കാര്‍ത്തയിലെ സിയാരിഫ് ഹിദായത്തുള്ള സ്റ്റേറ്റ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജജാത്ത് ബുര്‍ഹാനുദിന്‍, ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജെയിംസ് ഒന്‍ലി, ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയിലെ ഡോ. നിയ ഡെലിയാന, ബെല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സാറാ മൊണ്ടിനി, യുകെയിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഡോ. അഖില യെച്ചൂരി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഡോ. സന്ധ്യ റാവു മേത്ത, യുകെയിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഡോ. ഒഫിറ ഗാംലിയല്‍, ഷാര്‍ജ മ്യൂസിയം ഡയറക്ടര്‍ ഡോ. മനാല്‍ അതായ, ഖത്തര്‍ മ്യൂസിയത്തിലെ ഡോ. റോബര്‍ട്ട് കാര്‍ട്ടര്‍, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഷെര്‍ ബാനു എ.എല്‍ എന്നിവര്‍ വിവിധ സെഷനുകളിലെ പ്രഭാഷകരാണ്.

ഉദ്ഘാടന ദിവസം 'അന്തര്‍ദേശീയ പൈതൃക ഇടനാഴികളുടെ ഭരണനിര്‍വഹണവും നിലനില്‍പ്പും - നയ പാതകള്‍' എന്ന വിഷയത്തില്‍ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വേണു വി സംസാരിക്കും. ടൂറിസം സെക്രട്ടറി ബിജു കെ, ഐസിഒഎംഒഎസ് ഇന്ത്യ പ്രസിഡന്റ് ഡോ. റിമ ഹൂജ, യുനെസ്‌കോ ഡയറക്ടര്‍ ടിം കര്‍ട്ടിസ് എന്നിവരാണ് ഈ സെഷനിലെ മറ്റ് പാനലിസ്റ്റുകള്‍. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ മോഡറേറ്ററാകും.

ആദ്യ ദിവസം സ്‌പൈസ് റൂട്ട്‌സ്: ജനങ്ങളും വസ്തുക്കളും ആശയങ്ങളും എന്ന വിഷയത്തില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.

'സ്പൈസ് റൂട്ടിന്റെ സാംസ്‌കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനില്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്‌കുമാര്‍ കെ, ഐജിഎന്‍എ ആദി ദൃഷ്ട ഡയറക്ടര്‍ ഡോ. റിച്ച നേഗി, കൂടിയാട്ട ആചാര്യന്‍ ഡോ. മധു മാര്‍ഗി, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ഡോ. രാജീവ് പുലവര്‍, അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് എന്നിവര്‍ പങ്കെടുക്കും.

'ഡിജിറ്റല്‍ സ്പൈസ് റൂട്ട്‌സ് - സാങ്കേതികവിദ്യയും പൈതൃക വ്യാഖ്യാനത്തിന്റെ ഭാവിയും' എന്ന വിഷയത്തിലുള്ള സെഷനില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സിഇഒ അനൂപ് അംബിക, ബുക്കിംഗ് ഡോട്ട് കോമിലെ അരുണ്‍ അശോക്, എക്‌സ്ആര്‍ ഹൊറൈസണ്‍ സിഇഒ ഡെന്‍സില്‍ ആന്റണി, കൊച്ചി ഹെറിറ്റേജ് പ്രോജക്റ്റിലെ ജോഹാന്‍ കുരുവിള എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുക്കും. മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് എംഡി ഷാരോണ്‍ വി മോഡറേറ്ററായിരിക്കും.

പ്രബന്ധാവതരണങ്ങള്‍, സംഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, കലാപ്രകടനങ്ങള്‍, സ്ഥല സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്‌കാരങ്ങളും സമ്മേളനത്തിലുണ്ടാകും.

സ്പൈസ് റൂട്ടിനെ തിരക്കേറിയ സമുദ്ര വാണിജ്യ പാതയെന്നതിലുപരി ആശയങ്ങള്‍, കല, സാങ്കേതികവിദ്യ, മതപാരമ്പര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്ന ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഇടനാഴി എന്ന നിലയിലാണ് പ്രഭാഷകര്‍ പര്യവേഷണം ചെയ്യുന്നത്. പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന രാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ സമ്മേളനം മുന്നോട്ടുവയ്ക്കും. ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: https://www.keralatourism.org/muziris

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (37 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (47 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends