ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ... ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച 75ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ, വനിത ടീമുകൾക്ക് ജയം

ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിച്ച 75ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ, വനിത ടീമുകൾ ജയത്തോടെ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ വനിതകൾ 91-22ന് ഗുജറാത്തിനെ തറപറ്റിച്ചപ്പോൾ, പുരുഷന്മാർ പശ്ചിമ ബംഗാളിനെ 80-79ന് പരാജയപ്പെടുത്തുകയും ചെയ്തു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ രണ്ട് പോയന്റിലൂടെയായിരുന്നു കേരള പുരുഷന്മാരുടെ ജയം. വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി.
അക്ഷയ ഫിലിപ്, സൂസൻ ഫ്ലോറന്റീന എന്നിവർ 14 വീതം നേടി. പുരുഷന്മാരിൽ സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി. ജിഷ്ണു ജി. നായർ 15 പോയന്റ് നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























